KeralaLatest NewsNews

കനത്ത പിഴ : റോഡിലെ നിയമലംഘനങ്ങളെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് : വെറും നാല് ദിവസം കൊണ്ട് സര്‍ക്കാറിലേയ്ക്ക് വന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം : സെപ്റ്റംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് ഉയര്‍ന്ന തുക പിഴ ഈടാക്കിയപ്പോള്‍ വെറും നാല് ദിവസം ാെണ്ട് സംസ്ഥാനത്തെ ഖജനാവിലേയ്ക്ക് ഒഴുകിയെത്തിയത് 46 ലക്ഷം രൂപ. േനിയമം പ്രാബല്യത്തില്‍വന്ന ഒന്നു മുതല്‍ നാലാം തീയതി വരെയുള്ള കണക്കാണിത്. 1,758 നിയമലംഘനങ്ങളില്‍നിന്നാണ് ഇത്ര തുക ലഭിച്ചത്. നോട്ടിസ് നല്‍കിയ പലരും തുക അടച്ചിട്ടില്ല. അതുംകൂടിയാകുമ്പോള്‍ പിഴത്തുക കൂടും.

Read Also : ഗതാഗത നിയമലംഘനം : കേന്ദ്രനിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിയ്‌ക്കെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് നിയമങ്ങള്‍ പുല്ലുവില : സാധാരണക്കാരില്‍ നിന്ന് ഈടാക്കുന്നത് ഉയര്‍ന്ന തുകയും

കനത്ത പിഴ വന്നതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞതായാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കുന്നവര്‍ വര്‍ധിച്ചു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും സ്പീഡ് ക്യാമറകള്‍ ഉള്ള സ്ഥലങ്ങളിലും വാഹന പരിശോധന ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ആളുകള്‍ ജാഗ്രത പാലിച്ചു തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ പഴയ അവസ്ഥയില്‍ വലിയ മാറ്റമില്ല.

വാഹന അപകടങ്ങള്‍ കുറഞ്ഞതായി പൊലീസും വ്യക്തമാക്കുന്നു. ഒരു വര്‍ഷം ശരാശരി 4000 പേരാണു കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നത്. ശരാശരി 40,000 പേര്‍ക്ക് പരുക്കേല്‍ക്കുന്നു. കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 4,303 പേരാണ്. 45,458 പേര്‍ക്കു പരുക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button