KeralaLatest NewsNews

ഗതാഗത നിയമലംഘനം : കേന്ദ്രനിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിയ്‌ക്കെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് നിയമങ്ങള്‍ പുല്ലുവില : സാധാരണക്കാരില്‍ നിന്ന് ഈടാക്കുന്നത് ഉയര്‍ന്ന തുകയും

തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിയലംഘനത്തിന് നിയമങ്ങളും ഉയര്‍ന്ന പിഴയും കര്‍ശനമാക്കിയപ്പോള്‍ അത് സാധാരണക്കാര്‍ക്ക് ബാധകമായി. എന്നാല്‍ ഇതൊനവ്‌നും മന്ത്രിമാര്‍ക്ക് ബാധകമേയല്ല. നിസാര ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പോലും സാധാരണക്കാരനില്‍ നിന്ന് ഉയര്‍ന്ന പിഴ ഈടാക്കുമ്പോള്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പായുന്നത് ഗതാഗതനിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ്. വാഹനങ്ങളുടെ ഡോര്‍ ഗ്ലാസുകളില്‍ കാഴ്ച മറക്കുന്ന ഒന്നും പാടില്ലെന്ന് നിയമമുണ്ടായിരിക്കെ കര്‍ട്ടിനിട്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്ര. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഒരു മാസം മുമ്പ് ഗതാഗതസെക്രട്ടറി നിര്‍ദേശിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. അതേസമയം, ഇത് സാധാരണക്കാരനാണ് ഇങ്ങനെ സഞ്ചരിച്ചിരുന്നതെങ്കില്‍ അതിന് 5000 മോ അല്ലെങ്കില്‍ അതിനു മുകളിലോ പിഴ ഈടാക്കുമായിരുന്നു,

Read Also : ഗതാഗത നിയമലംഘനം തടയാനുറച്ച് കേന്ദ്രം : നിയമലംഘനം കണ്ടെത്തിയാല്‍ കാര്‍-ഇരുചക്രവാഹനക്കാര്‍ക്ക് ഭീമമായ പിഴത്തുകയ്ക്കു പുറമെ ലൈസന്‍സും ഇനി മുതല്‍ കട്ട്

കെ.എല്‍ പൂജ്യം ഒന്ന് സി.ബി 7400 നമ്പറുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡോര്‍ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറച്ചാണ് യാത്ര. റവന്യുമന്ത്രി കെ.ചന്ദ്രശേഖരന്റെ വാഹനമായ കെ.എല്‍ രണ്ട് സി.ബി 8378, ഇതിലും വിന്‍ഡോ കര്‍ട്ടനുണ്ട്. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ KL 01 8386 നമ്പര്‍ വാഹനം, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ KL 01 CG 288 നമ്പര്‍ വാഹനം, ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ കാറായ KL01 CH 43, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പേരിലുള്ള കെ.എല്‍ 24 കെ 9009, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഔദ്യോഗിക വാഹനമായ KL 01 BM 2329, ഇവയെല്ലാം പായുന്നതും കര്‍ട്ടനിട്ട് മറച്ചുതന്നെ. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെ ഇങ്ങനെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളാണ് നിയമം ലംഘിച്ച് പായുന്നത്.

Read Aso :ഗതാഗത നിയമലംഘനം നടത്തിയ അൻപതിലേറെ പോലീസുകാർക്കെതിരെ നടപടി

ഗതാഗതസെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഓഗസ്റ്റ് അഞ്ചിന് ഡിജിപിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും നല്‍കിയ കത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളില്‍ വ്യാപകമായി കര്‍ട്ടനും കൂളിങ് ഗ്ലാസും ഒട്ടിച്ചിട്ടുണ്ടെന്നും പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കര്‍ട്ടനുകള്‍ അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button