Latest NewsIndiaNews

ബി.ജെ.പി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി

ഹപുര്‍•ബി.ജെ.പി പ്രാദേശിക നേതാവിനെ ആയുധ ധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിലാണ് സംഭവം. രാകേഷ് ശര്‍മ എന്ന 38 കാരനാണ് കൊല്ലപ്പെട്ടത്.

കര്‍പുര്‍ ഗ്രാമവാസിയും ബി.ജെ.പി മണ്ഡല്‍ മഹാമന്ത്രിയുമായ ശര്‍മ തന്റെ മോട്ടോര്‍ സൈക്കിളില്‍ ജോലിയ്ക്കായി പോകുമ്പോള്‍ ഒരു അജ്ഞാത കാറിലെത്തിയ സംഘം വഴി തടഞ്ഞ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ ശര്‍മ 50 മീറ്ററിനുള്ളില്‍ വീണു മരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊല്ലപ്പെട്ടയാളുടെ ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭാര്യയും മൂന്ന് മക്കളും ശര്‍മയെ ആശ്രയിച്ചാണ്‌ കഴിഞ്ഞിരുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close