Latest NewsKeralaIndia

ഇന്ത്യയിൽ ആയുർ ദൈർഘ്യം കൂടുതലുള്ള സ്ഥലങ്ങളിൽ കേരളം മുന്നിൽ ; സ്ത്രീ പുരുഷ അനുപാതത്തിൽ ഈ നഗരങ്ങൾ

ഗ്രാമീണമേഖലയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ സ്ത്രീകള്‍ക്ക് 78.1 വയസ്സും പുരുഷന്‍മാര്‍ക്ക് 72.4 വയസ്സുമാണ് ആയുസ്സ്.

ന്യൂഡല്‍ഹി: ആയുര്‍ദൈര്‍ഘ്യത്തിന്റെ ഏറ്റവുംപുതിയ കണക്കിലും കേരളം മുന്നില്‍. ദേശീയശരാശരി 69വയസ്സാണെങ്കില്‍ ഏറ്റവും മുന്നിലുള്ള കേരളത്തിലത് 75.2 വയസ്സാണ്. എന്നാല്‍, പുരുഷന്മാരുടെ മാത്രം കണക്കെടുത്താല്‍ ഡല്‍ഹിയും (73.3 വയസ്സ്) നഗരമേഖലയെടുത്താല്‍ ഹിമാചല്‍ പ്രദേശും (77.1) കേരളത്തിനു മുന്നിലാണ്.പൊതുവായ ആയുര്‍ദൈര്‍ഘ്യം, സ്ത്രീകള്‍, ഗ്രാമീണമേഖല എന്നിവയില്‍ കേരളമാണു മുന്നില്‍. ഗ്രാമീണമേഖലയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ സ്ത്രീകള്‍ക്ക് 78.1 വയസ്സും പുരുഷന്‍മാര്‍ക്ക് 72.4 വയസ്സുമാണ് ആയുസ്സ്.

ഇന്ത്യയില്‍ ഏറ്റവും ആയുസ്സ് ദൈർഘ്യം ഹിമാചല്‍പ്രദേശിലെ നഗരമേഖലയില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കാണെന്ന് (79.7 വയസ്സ്) എസ്.ആര്‍.എസിന്റെ (സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം) ഏറ്റവും പുതിയ (2013-’17) റിപ്പോര്‍ട്ടില്‍ പറയുന്നു.എസ്.ആര്‍.എസ്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1970 മുതല്‍ ആയുര്‍പ്പട്ടിക മുമ്പ് തയ്യാറാക്കിയിരുന്നത് അഞ്ചുവര്‍ഷത്തെ കണക്കെടുത്തുകൊണ്ടായിരുന്നു. എന്നാല്‍, 1986-നുശേഷം എല്ലാവര്‍ഷവും കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങി. 2012-’16 വര്‍ഷത്തെ കണക്കാണ് ഇപ്പോഴത്തേതിനു തൊട്ടുമുന്നില്‍ വന്നത്. അന്ന് സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ ദേശീയശരാശരി 70.2 ആയിരുന്നത് 2013-’17 റിപ്പോര്‍ട്ടില്‍ 70.4 വയസ്സായി വര്‍ധിച്ചു.

പുരുഷന്മാരുടേത് 67.4-ല്‍ നിന്നാണ് 67.8 ആയി കൂടിയത്. അതേസമയം, നഗരമേഖലയില്‍ ഹിമാചല്‍പ്രദേശിലെ സ്ത്രീകളും (79.7) പുരുഷന്മാരും (75.1) ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു. രണ്ടാംസ്ഥാനത്തുള്ള കേരളത്തിലെ നഗരമേഖലയില്‍ പുരുഷന്മാര്‍ ശരാശരി 72.5 വയസ്സുവരെയും സ്ത്രീകള്‍ 77.5 വയസ്സുവരെയുമാണ് ജീവിക്കുന്നത്.കേരളത്തില്‍ ഗ്രാമീണമേഖലയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 75.3 വയസ്സാണെങ്കില്‍ ഹിമാചലില്‍ അത് 72.2 ആണ്. രണ്ടാംസ്ഥാനത്തുള്ള ജമ്മുകശ്മീരില്‍ 73 വയസ്സാണ്. കേരളത്തില്‍ സ്ത്രീകളുടെ ആയുസ്സ് 77.8 വയസ്സും പുരുഷന്മാരുടേത് 72.5 വയസ്സുമാണ്. പുരുഷന്മാരില്‍ ഡല്‍ഹിയാണ് (73.3) ഒന്നാമതെങ്കില്‍ കേരളത്തിനു രണ്ടാംസ്ഥാനമാണ്.

പുരുഷന്മാരില്‍ ഛത്തീസ്ഗഢും (63.8) സ്ത്രീകളില്‍ യു.പി.യുമാണ് (65.6) ഏറ്റവും പിന്നില്‍.ആയുര്‍ദൈര്‍ഘ്യത്തില്‍ സ്ത്രീപുരുഷവ്യത്യാസം ഏറ്റവും കൂടുതലുള്ളത് (6.2) ഉത്തരാഖണ്ഡിലാണ്. ദേശീയശരാശരി പ്രകാരം 2.6 വര്‍ഷത്തെ വ്യത്യാസമാണുള്ളത്. 1970-’75 കാലയളവില്‍ ഏറ്റവും കൂടിയ ആയുര്‍ദൈര്‍ഘ്യം കേരളത്തിലും (62.0) കുറവ് യു.പി.യിലും (43.0) ആയിരുന്നു. പുതിയ കണക്കുപ്രകാരം, ഒന്നാംസ്ഥാനത്തുള്ള കേരളത്തില്‍ 75.2 വയസ്സും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന യു.പി.യില്‍ 65 വയസ്സുമാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ ഗ്രാമ- നഗര വ്യത്യാസം കുറഞ്ഞുവരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

1970-’75 കാലയളവില്‍ ആയുര്‍ദൈര്‍ഘ്യം ഗ്രാമങ്ങളില്‍ 48 വയസ്സും നഗരങ്ങളില്‍ 58.9 വയസ്സുമായിരുന്നു. അന്ന് പത്തുവയസ്സിലേറെ അന്തരമുണ്ടായിരുന്നത് ഇപ്പോള്‍ പകുതിയായി കുറഞ്ഞു. 2013-17-ല്‍ ഗ്രാമങ്ങളില്‍ 67.7 വയസ്സും നഗരങ്ങളില്‍ 72.4 വയസ്സുമാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button