Latest NewsNewsIndia

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റിയ സംഭവം; പ്രതിഷേധവുമായി അഭിഭാഷകര്‍

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിലുടനീളം കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി അഭിഭാഷകര്‍. ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ഈ തീരുമാനം. എന്നാല്‍ സ്ഥലം മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഇന്ന് മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ മനുഷ്യചങ്ങല തീര്‍ക്കും.

കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ കവാടം ഉപരോധിച്ചുകൊണ്ട് അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ കൊളീജിയത്തിന് കത്ത് നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നല്‍കിയ നിവേദനവും തള്ളിയിരുന്നു. സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് താഹില്‍ രമണി രാജി വച്ചെങ്കിലും രാജി കത്ത് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. രാജിക്കത്ത് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇനി കോടതി നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് താഹില്‍ രമണിയുടെ തീരുമാനം.

ALSO READ: ലോകത്ത് ആത്മഹത്യാ നിരക്ക് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹില്‍ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ്് കൊളീജിയം തീരുമാനിച്ചത്. വ്യക്തമായ കാരണം പറയാതെയായിരുന്നു ഈ സ്ഥലം മാറ്റം. മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും മാറ്റിയിരുന്നു. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളായ താഹില്‍ രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ 75 ജഡ്ജിമാരുള്ളപ്പോള്‍ മേഘാലയയില്‍ മൂന്ന് പേര്‍ മാത്രമാണ് ഉള്ളത്. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍ രമണിയായിരുന്നു.

ALSO READ: വോള്‍വോ ബസിന്റെ ലഗേജ് വാതില്‍ തട്ടി റോഡിലേയ്ക്ക് തെറിച്ചുവീണ് യുവതി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button