ജനീവ : ലോകത്ത് ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെതാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതലാണ് ആത്മഹത്യകളുടെ എണ്ണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
മലബാറിലേക്ക് ലഹരി ഒഴുകുന്നു; പരിശോധന കര്‍ശനമാക്കി പോലീസ്
ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യാ നിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. ജീവിതം സ്വയം അവസാനിപ്പിക്കുന്നവരില്‍ കൂടുതല്‍ 15നും 29നും ഇടക്ക് പ്രായമുള്ളവരാണ്.
15നും 19നും ഇടക്ക് പ്രായമുള്ളവരാണ് കൗമാരപ്രായത്തില്‍ ആത്മഹത്യ ചെയ്യുന്നവര്‍. ഓരോ വര്‍ഷവും എട്ട് ലക്ഷം പേരാണ് ലോകത്ത് ആത്മഹത്യ ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Post Your Comments