Bikes & ScootersNewsAutomobile

ഈ ബൈക്കുകളുടെ വില വർദ്ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളുടെ വില റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചു. 2018 നവംബറില്‍ ആദ്യമായി വിപണിയില്‍ എത്തിയ ശേഷം ആദ്യമായാണ് ഈ ബൈക്കുകളുടെ വില കൂട്ടിയത്. 5,762 രൂപ മുതല്‍ 6,483 രൂപ വരെയാണ്ല വര്‍ധിച്ചിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 കൂടി വില ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.

അതേസമയം കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന്റെ ബിഎസ് 6 വേര്‍ഷന്‍ പരീക്ഷിച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡിസൈന്‍ മാറ്റങ്ങളോ സ്‌റ്റൈലിംഗ് കൂട്ടിച്ചേര്‍ക്കലുകളോ ബിഎസ് 6 മോട്ടോര്‍സൈക്കിളില്‍ ഇല്ല. നിലവിലെ മോഡലുമായി ഏകദേശം സാമ്യമുണ്ട്. എന്നാല്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനിൽ വ്യത്യാസം പ്രകടമാണ്. പ്രോട്ടോടൈപ്പിന്റെ ഇരട്ട എക്‌സ്‌ഹോസ്റ്റുകളില്‍ ചെറിയ എക്‌സ്‌റ്റെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിഎസ് 6 ഉല്‍പ്പാദന പതിപ്പില്‍ ഈ മാറ്റം ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

Also read ; ഹ​ലാ​ല​ല്ലാ​ത്ത ചേ​രു​വ​ക​ള്‍, വി​വി​ധ ചോ​ക്ല​റ്റ് ബ്രാൻഡുകൾ നി​രോ​ധി​ച്ചേ​ക്കും

Tags

Post Your Comments


Back to top button
Close
Close