Latest NewsIndiaNews

ആര്‍.എസ്.എസ് മാതൃകയില്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് മാതൃകയില്‍
പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ് ആര്‍.എസ്.എസ് മാതൃകയില്‍ പാര്‍ട്ടിയെ പുന:സംഘടിപ്പിക്കാന്‍ ആസാമിലെ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചത്. സെപ്തംബര്‍ മൂന്നിന് ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ പരിശീലന പരിപാടിയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിയത്. നേരത്തെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര്‍.എസ്. എസ് മാതൃകയിലുള്ള സംഘടനാ സംവിധാനം കൊണ്ടുവരണമെന്ന് മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ഗൊഗോയ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ പി.സി.സി അദ്ധ്യക്ഷന്മാരുടെയും സംസ്ഥാന നിയമസഭാ കക്ഷിനേതാക്കളുടെയും യോഗം 12ന് ഡല്‍ഹിയില്‍ ചേരും.

Read Also : കാശ്മീരികളെ സഹായിക്കാനെന്ന പേരിൽ 75 ‘പാകിസ്ഥാനി ഡോക്ടർമാരെ’ ഇന്ത്യൻ അതിർത്തി കടത്താൻ പദ്ധതി, ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ

കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളോടെ ഇന്നത്തെ നിലയിലുള്ള സംഘടനാ സംവിധാനം കൊണ്ട് പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് നേതൃത്വത്തിന് ബോദ്ധ്യമായിട്ടുണ്ട്. ആകെയുള്ള 542 ലോക്‌സഭാ സീറ്റില്‍ 2014ല്‍ 44 സീറ്റ് മാത്രംകിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ അത് 52ലെത്തിക്കാനേ കഴിഞ്ഞുള്ളു. തുടര്‍ച്ചയായ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അമേത്തിയിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റില്‍ രാഹുല്‍ പരാജയമറിഞ്ഞു. ഇനി സംഘടന മെച്ചപ്പെടുത്തിയാലെ രക്ഷയുള്ളു എന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായി. ഇതാണ് കോണ്‍ഗ്രസില്‍ അഴിച്ചുപണിയ്ക്ക് ശ്രമങ്ങള്‍ ആരംഭിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button