KeralaLatest NewsNews

പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച മലബാർ നഗരങ്ങളെല്ലാം ഓണ തിരക്കിൽ

മലപ്പുറം: പ്രകൃതി ദുരന്തത്തെയും, പ്രളയത്തെയും അതിജീവിച്ച വടക്കൻ മലയാളികൾ ഓണാഘോഷ പാച്ചിലിലാണ്. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകൾ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

ALSO READ: രഹസ്യമായി സെക്സ്: 15 മിനിറ്റ് ആസ്വദിക്കാൻ 3000 രൂപ; മുന്‍ പോണ്‍ താരത്തിന്റെ വ്യത്യസ്ത ലൈംഗിക ബിസിനസ്സ് പുറത്ത്

കോഴിക്കോട് പലയിടത്തും ചെറിയ തോതിൽ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും ബാധിച്ചില്ല. പ്രളയവും കാലാവസ്ഥ പ്രതികൂലമായത്തും വിപണിയെ ബാധിച്ചതായി കച്ചവടക്കാർ പറയുന്നു. രാവിലെ മുതൽ തന്നെ മലബാറിലെ നഗരങ്ങളെല്ലാം ഓണ തിരക്കിലേക്ക് ഉണർന്നു. കോഴിക്കോട് നഗരത്തിലെ മിഠായി തെരുവും പാളയത്തുമെല്ലാം തിരക്കേറി.

ALSO READ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്‌ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വി. മുരളീധരൻ

നഗരത്തിൽ ഗതാഗത നിയന്ത്രണം ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയെങ്കിലും ഉത്രാടപ്പാച്ചിലിന്റെ തിരക്കിൽ നഗരം വീർപ്പുമുട്ടി . അതേസമയം പ്രളയം ബാധിച്ചത് കാരണം സാധാരണ നിലയിൽ കാണുന്ന തിരക്ക് പോലും മലപ്പുറം നഗരത്തിൽ കാണാനില്ല. തിരുവോണദിവസം ആഘോഷിക്കാൻ വസ്ത്രങ്ങളും പൂക്കളും വാങ്ങാനുള്ള അവസാനവട്ട തിരക്കിലാണ് ജനങ്ങൾ. വൈകിട്ടോടെ നഗരത്തിലെ കച്ചവട കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button