Latest NewsNewsIndia

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്‌ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വി. മുരളീധരൻ

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്‌ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

ALSO READ: ആപ്പിൾ വിറ്റാൽ കൊന്നുകളയും; നരേന്ദ്ര മോദി സർക്കാരിന്റെ മുമ്പിൽ തീവ്രവാദികളുടെ ഭീഷണി വിഫലം

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്നലെയാണ് കരസേന മുന്നറിയിപ്പ് നൽകിയത്. കേരളത്തിനും നിർദ്ദേശം പാലിക്കാൻ ഭരണഘടനാ പരമായ ഉത്തരവാദിത്വമുണ്ട്. അത് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.

ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തതായും ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേന ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്.കെ സെയിനി അറിയിച്ചു. ഗുജറാത്തിലെ കച്ചിന് സമീപം സിർക്രീക്കിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെത്തിയതായി കരസേന ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഭീകരാക്രമണ സാധ്യത മുൻനിർത്തി ദക്ഷിണേന്ത്യയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിരുന്നു.

ALSO READ: ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടു; കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന് തുറന്ന് സമ്മതിച്ച് പാക്ക് മന്ത്രി

ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്കു സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button