Latest NewsNewsIndia

ആപ്പിൾ വിറ്റാൽ കൊന്നുകളയും; നരേന്ദ്ര മോദി സർക്കാരിന്റെ മുമ്പിൽ തീവ്രവാദികളുടെ ഭീഷണി വിഫലം

ശ്രീനഗർ: ജമ്മു കശ്മീരിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളുകൾ പ്രദേശത്തെ ചന്തകളിൽ വിറ്റാൽ കൊന്നു കളയുമെന്ന് തീവ്ര വാദികൾ ഭീഷണിപ്പെടുത്തി. എന്നാൽ ഭീഷണി പുല്ലുപോലെ തള്ളിക്കളഞ്ഞ് ജമ്മു കശ്മീരിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളുകൾ മൊത്തമായി വാങ്ങാനാണ് മോദി സർക്കാരിന്റെ തീരുമാനം.

ALSO READ: ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടു; കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമാണെന്ന് തുറന്ന് സമ്മതിച്ച് പാക്ക് മന്ത്രി

സർക്കാർ ഏജൻസിയായ നാഷണൽ അഗ്രിക്കൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( നാഫെഡ് ) ആണ് ആപ്പിളുകൾ വാങ്ങുക. ഡിസംബർ 15 നു മുൻപ് ഇത് സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.

ALSO READ: സിനിമ സ്റ്റൈൽ മെയ്ക്ക് ഓവർ: വേഷം മാറി വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റിൽ

ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതോടെ ഭീകരർ പല മാർഗ്ഗങ്ങളിലൂടെ പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. അതിർത്തിയിൽ ശക്തമായ പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യവും ഭീകരരെ സഹായിക്കുന്നുണ്ട്. എന്നാൽ കനത്ത പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം പാക് പോസ്റ്റുകളും ഭീകരരുടെ ലോഞ്ച് പാഡുകളും തകർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button