Latest NewsNewsIndia

ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ വിമാനത്താവളത്തില്‍ വെച്ച് സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ അപമാനിച്ചു; വീൽ ചെയറിലെ യാത്ര നാടകമെന്ന് അധിക്ഷേപം

ന്യൂ​ഡ​ല്‍​ഹി: കഴിഞ്ഞ 13 വ​ര്‍​ഷ​മാ​യി വീ​ല്‍ ചെ​യ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തിയെ ന്യൂ​ഡ​ല്‍​ഹി​ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ സി​ഐ​എ​സ്‌എ​ഫ് വ​നി​താ കോ​ണ്‍​സ്റ്റ​ബി​ള്‍ അധിക്ഷേപിച്ചതായി ആരോപണം. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക കൂ​ടി​യാ​യ വി​രാ​ലി മോ​ദി​ക്കെതിരെയാണ് അധിക്ഷേപം ഉണ്ടായത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു ഡ​ല്‍​ഹി​യി​ല്‍​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള പോ​കു​ന്ന​തി​ന് വേണ്ടി എത്തിയ വി​രാ​ലി​യെ സീ​റ്റി​ല്‍ ഇ​രു​ത്തു​ന്ന​തി​നു വേ​ണ്ടി ഒ​രു സ​ഹാ​യി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വീ​ല്‍​ചെ​യ​ര്‍ കാ​ര്‍​ഗോ​യി​ല്‍ ഏ​ല്‍​പ്പി​ച്ച ശേഷമായിരുന്നു ഇത്.

Read also: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ മ​ണി​പ്പൂ​രി​ലും വേ​ണ​മെന്ന ആവശ്യവുമായി മുഖ്യമന്ത്രി

പ​രി​ശോ​ധ​നാ കൗ​ണ്ട​റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (സി​ഐ​എ​സ്‌എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ വി​രാ​ലി​യോ​ടു വീ​ല്‍​ചെ​യ​റി​ല്‍​നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എഴുന്നേറ്റ് നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വി​രാ​ലി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നും നാ​ട​കം ക​ളി​ക്കു​ക​യു​മാ​ണെ​ന്നു​മാ​ണു കോ​ണ്‍​സ്റ്റ​ബി​ള്‍ പ​റ​ഞ്ഞ​ത്. നി​ര​ന്ത​രം വി​ദേ​ശ​യാ​ത്ര​ക​ള്‍ ചെ​യു​ന്ന ആ​ളാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​തി​നാ​യി പാ​സ്പോ​ര്‍​ട്ട് ഉ​ദ്യോ​ഗ​സ്ഥ​യെ കാ​ണി​ച്ചെ​ങ്കി​ലും ഫലമുണ്ടായില്ല. പി​ന്നീ​ട് ഒ​രു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷം വി​രാ​ലി​യെ പോ​കാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button