KeralaLatest NewsIndia

കയ്യേറ്റക്കാർ ബേക്കൽ കോട്ടയെയും വെറുതെ വിട്ടില്ല: കാണാതായത് 4.15 ഏക്കര്‍

പള്ളിക്കര വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം 30.41 ഏക്കര്‍ സ്ഥലമാണ് ബേക്കല്‍ കോട്ടയുടേതായി നിലവിലുള്ളതെന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച മറുപടി.

ബേക്കല്‍ (കാസര്‍കോട്): അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ 4.15 ഏക്കര്‍ ഭൂമി കാണാനില്ല. 1991ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ബേക്കല്‍ കോട്ടയെ സംരക്ഷിതസ്മാരകമായി ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കറാണുണ്ടായിരുന്നത്. ഇതില്‍ നിന്ന് 4.15 ഏക്കര്‍ സ്ഥലമാണ് കാണാതായിരിക്കുന്നത്. റീസര്‍വെ അനുസരിച്ച്‌ പള്ളിക്കര വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം 30.41 ഏക്കര്‍ സ്ഥലമാണ് ബേക്കല്‍ കോട്ടയുടേതായി നിലവിലുള്ളതെന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച മറുപടി.

എന്നാല്‍, കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കറാണു കൈമാറിയത്. വലിയ കൈയേറ്റങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ലാത്ത ബേക്കല്‍ കോട്ടയുടെ സ്ഥലം എവിടെപ്പോയെന്ന കാര്യത്തില്‍ റവന്യു വകുപ്പിനും കേന്ദ്ര പുരാവസ്തു വകുപ്പിനും ഉത്തരമില്ല. രണ്ടു വകുപ്പുകളും ചേര്‍ന്ന് സംയുക്ത സര്‍വേ നടത്തണമെന്ന് വിനോദസഞ്ചാര വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യമുന്നയിച്ചെങ്കിലും പുരാവസ്തു വകുപ്പ് തയാറായിട്ടില്ല.1991ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ബേക്കല്‍ കോട്ടയെ സംരക്ഷിതസ്മാരകമായി ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കറാണുണ്ടായിരുന്നത്. ഇതില്‍ നിന്ന് 4.15 ഏക്കര്‍ സ്ഥലമാണ് കാണാതായിരിക്കുന്നത്.

പള്ളിക്കര വില്ലേജില്‍പ്പെട്ട ബേക്കല്‍ കോട്ടയും അനുബന്ധ സ്ഥലവും 1921ലാണ് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ പുരാവസ്തുവായി പ്രഖ്യാപിച്ചത്. എന്നാല്‍, സംരക്ഷിത സ്മാരകമാക്കി മാറ്റിയെന്നല്ലാതെ 1991വരെ കേന്ദ്ര പുരാവസ്തു വകുപ്പ് ഈ പ്രദേശങ്ങളില്‍ കൈകടത്തിയിരുന്നില്ല.കോട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന ടൂറിസ്റ്റ് ബംഗ്ലാവിന്റെ ചുമതല ജില്ലാ കളക്ടര്‍ക്കായിരുന്നു. എന്നാല്‍, സംരക്ഷിത സ്മാരകമായ കോട്ടയ്ക്കകത്ത് അതിഥി മന്ദിരം പാടില്ലെന്നറിയിച്ച്‌ പുരാവസ്തു വകുപ്പ് ടൂറിസ്റ്റ് ബംഗ്ലാവ് പിടിച്ചെടുത്തു. അതിനു ശേഷം മ്യൂസിയമാക്കി മാറ്റുന്നതിന് അതിഥി മന്ദിരം ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷന് (ബിആര്‍ഡിസി) 2006 ഫെബ്രുവരിയില്‍ കൈമാറി.

നവീകരണം ആരംഭിച്ചെങ്കിലും കേന്ദ്രപുരാവസ്തു വകുപ്പ് തടസ്സമുന്നയിച്ചതോടെ പദ്ധതി ഉപേക്ഷിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുരാവസ്തു വകുപ്പ് റസ്റ്റ് ഹൗസില്‍ അധികാരം സ്ഥാപിക്കുകയാണ് ചെയ്തത്. എന്നാല്‍, പള്ളിക്കര പഞ്ചായത്തിലെ രേഖയില്‍ കോട്ടയ്ക്കകത്തെ റസ്റ്റ് ഹൗസും 20 സെന്റ് സ്ഥലവും ഇപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്ന് പറയുന്നു.

shortlink

Post Your Comments


Back to top button