Latest NewsSaudi ArabiaNewsGulf

സൗദിയെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ തകർത്തു

റിയാദ് : സൗദിക്ക് നേരെ ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ തകർത്തു. യെമനിലെ സനായിൽ നിന്ന് അയച്ച ഡ്രോണിനെ യെമൻ പരിധിയിൽവച്ചുതന്നെ അറബ് സഖ്യസേന വെടിവച്ചിട്ടതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.

Also read : ഗതാഗത നിയമലംഘനം; വീഡിയോകള്‍ പുറത്ത് വിട്ട് യുഎഇ പോലീസ്

സൗദിക്ക് നേരെ ഹൂതികൾ സ്ഥിരമായി ആക്രമണണം നടത്തുന്നെന്നാണ് റിപ്പോർട്ട്. നേരത്തെ സൗദിയിലെ നജ്‍റാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ സൗദി വ്യോമസേന തകർത്തിരുന്നു. ഇറാന്റെ പിന്തുണയോടെയായിരുന്നു ആക്രമണമെന്നു അറബ് സഖ്യസേന അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button