Latest NewsNews

ദുബായിൽ സന്ദർശക വിസയിലെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കൊല്ലം: ദുബായിൽ ജോലിചെയ്തുവന്ന ഭാര്യയെ സന്ദർശക വിസയിലെത്തിയ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലം തിരുമുല്ലവാരം പുന്നത്തല വിഷ്ണത്തുകാവ് നഗർ അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെയും ചന്ദ്രികയുടെയും മകളായ വിദ്യാചന്ദ്രനെയാണ് ഭർത്താവ് തിരുവനന്തപുരം നേമം മേലാംകോട് എൻ.എസ്.എസ്. കരയോഗത്തിന് സമീപം തെക്കേവീട്ടിൽ യുഗേഷ് കൊലപ്പെടുത്തിയത്. ഇയാൾ ദുബായ് പോലീസ് അറസ്റ്റ് ചെയ്‌തു. വാക്കുതർക്കത്തെ തുടർന്നാണ് വിദ്യയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം.

Read also: തങ്ങളുടെ സംരക്ഷണയിലുള്ള ഈ ബാലനെ അറിയുമോ? സഹായഭ്യർത്ഥനയുമായി ദുബായ് പോലീസ്

അൽഖൂസിൽ വിദ്യ അക്കൗണ്ടന്റായി ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് വിളിച്ചിറക്കി പാർക്കിങ് സ്ഥലത്തുെവച്ച് കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നത്തെ തുടർന്ന് വിദ്യയും യുഗേഷും പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെയാണ് ദുബായിൽ ജോലികിട്ടി വിദ്യ അവിടേക്ക് പോയത്. ഇവർക്ക് രണ്ടു മക്കളുണ്ട്. പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ശ്രദ്ധയും ഒന്നാംക്ലാസുകാരി വരദയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button