Latest NewsNewsIndia

ഈ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് ഇപ്പോൾ നല്ലകാലം : പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധിയിലായി കോണ്‍ഗ്രസും എന്‍സിപിയും

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് ഇപ്പോൾ സുവർണ്ണകാലം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസും എൻസിപിയും അടക്കമുള്ള പ്രധാനപ്രതിപക്ഷ പാർട്ടികളിൽ നിന്നും മുൻമന്ത്രിമാരും പാർട്ടി അധ്യക്ഷന്മാരും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബിജെപിയിൽ എത്തുന്നതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെക്കുറെ വിജയം ഉറപ്പായെന്ന ആശ്വാസത്തിലാണ് ബിജെപി. മുൻ മന്ത്രി ഹർഷവർദ്ധൻ പാട്ടീൽ, നവീ മുംബൈയിലെ എൻസിപിയുടെ ശക്തനായ നേതാവ് ഗണേശ് നായിക് തുടങ്ങിയ പ്രമുഖ നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗങ്ങളായി. മുൻ മന്ത്രി കൃപ ശങ്കർ സിംഗ് കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന പ്രഖ്യാപിച്ച് ഉടൻ തന്നെ ബിജെപിയിൽ എത്തിയേക്കും.

Also read : ഗാലറിയിലിരുന്ന് ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുന്നതിനിടെ ആളുകള്‍ക്കിടയില്‍ ഒരു കൂസലുമില്ലാതെ പുകവലിയ്ക്കുന്ന പയ്യന്‍ : പിന്നെ നടന്നത് നാടകീയ സംഭവങ്ങള്‍

മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ഹർഷവർദ്ധൻ പാട്ടീലിന്റെ കൂറുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പൂനെ ജില്ലയിലെ ഇന്ദാപൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് നാല് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം 1995 മുതൽ 2014 വരെയുള്ള എല്ല സർക്കാരുകളിലും മന്ത്രിപദവി വഹിച്ചു എന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ വിജയിച്ച എൻസിപി സ്ഥാനാർത്ഥിയെ തന്നെ ഇത്തവണയും ഇന്ദാപൂരിൽ നിർത്തണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമാണ്. ഇന്ദാപൂർ സീറ്റ് വിട്ടുനൽകാൻ ഹർഷവർദ്ധൻ തയ്യാറല്ലാത്തതോടെയാണ് പാർട്ടി വിടാൻ അദ്ദേഹം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ഇക്കുറി ശിവസേനാ സ്ഥാനാർത്ഥി ഇന്ദാപൂരിൽ നിന്നും മത്സരിക്കുമെന്നാണ് സൂചന. ഹർഷവർദ്ധൻ പാട്ടീൽ ബിജെപിയിലെത്തിയതിനാൽ ബിജെപി സഖ്യകക്ഷിയായ ശിവസേനയുമായി സീറ്റ് വെച്ചുമാറാനും സാധ്യതയുണ്ട്.

Also read : മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി ജിതേന്ദ്ര സിങ്

നവി മുംബൈയിൽ ഗണേശ് നായിക്കിന്റെ ബിജെപി പ്രവേശനമാണ് എൻസിപിക്ക് കനത്ത തിരിച്ചടിയായി മാറിയത്. ണേശ് നായിക്കിന്റെ മകനും എംഎൽഎയുമായിരുന്ന സന്ദീപും കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നിരുന്നു. 15 വർഷത്തോളം മന്ത്രി പദവിയിൽ ഇരുന്നയാളാണ് ഗണേശ് നായിക്ക്. അതേസമയം എൻപിസിയുടെ 55 നേതാക്കളും നായിക്കിനൊപ്പം ബിജെപിയിൽ ചേരുന്നതിനാൽ നവി മുംബൈ കോർപ്പറഷൻ ഭരണം ബിജെപിക്ക് സ്വന്തമാകും. നവി മുംബൈയിലെ നിലവിലെ എംഎൽഎയും ബിജെപി നേതാവുമായ മാന്ദ മാത്രെ ഗണേശ് നായിക്കിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായതിനാൽ ഇരുവരും തമ്മിലുള്ള ഭിന്നത സീറ്റ് വിഭജനത്തിൽ ബിജെപി നേതൃത്വത്തിന് തിരിച്ചടിയായി മാറുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button