KeralaLatest NewsNews

പിഡബ്ലൂഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ക്യാമറ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

കായംകുളം: പിഡബ്ലുഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ക്യാമറ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി രാജേഷാണ് പിടിയിലായത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ പൊഴിയൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 29 നാണ് കായംകുളം പുതിയിടത്തെ കാര്‍ത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ ആക്രമിച്ച് ലക്ഷങ്ങള്‍ വിലയുള്ള ക്യാമറ കവര്‍ന്നത്.

ALSO READ: തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ ശിവകുമാറിന്റെ സ്റ്റുഡിയോയില്‍ എത്തിയത്. ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞതനുസരിച്ച് പൊതു നിരത്തുകളുടെയും സര്‍ക്കാര്‍ നിര്‍മിതികളുടെയും ചിത്രങ്ങള്‍ എടുക്കണമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ശിവകുമാര്‍ ഇയാള്‍ക്കൊപ്പം ചെന്ന് പലസ്ഥലങ്ങളില്‍ നിന്നായി ഫോട്ടോ എടുത്തു. എന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ശിവകുമാറിനെ അടിച്ച് വീഴ്ത്തി പ്രതി ക്യാമറയുമായി കടക്കുകയായിരുന്നു.

കായംകുളം പോലീസിന്റെ അന്വേഷണത്തിലാണ് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയ അന്വേഷണ സംഘം കേരള അതിര്‍ത്തിയായ പൊഴിയൂരില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയില്‍ ക്യാമറ കവര്‍ന്നിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ALSO READ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചെടുത്തു

കരുനാഗപ്പള്ളിയിലെ യൂസ്ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ നിന്നും കവര്‍ന്ന തണ്ടര്‍ബേര്‍ഡ് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു മോഷണങ്ങള്‍ നടത്തിയിരുന്നത്. കവര്‍ന്നെടുക്കുന്ന ക്യാമറകള്‍ തമിഴ്‌നാട്ടിലെ നാഗര്‍ കോവിലിനടുത്തുള്ള കോട്ടാര്‍ എന്ന സ്ഥലത്ത് ചുരുങ്ങിയ വിലക്കായിരുന്നു ഇയാള്‍ വിറ്റിരുന്നത്. സ്ഥിരം കുറ്റവാളിയായ രാജേഷ്, ആറ് മാസം മുമ്പാണ് തമിഴ്‌നാട്ടില്‍ കൊലക്കുറ്റത്തിന് ജയിലില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button