Latest NewsNewsIndia

ഗതാഗത കുരുക്കില്‍ വലഞ്ഞു, ഒടുവില്‍ മന്ത്രി തന്നെ ട്രാഫിക് ഡ്യൂട്ടിക്കിറങ്ങി- വീഡിയോ പുറത്ത്

ഇന്‍ഡോര്‍: ഗതാഗത കുരുക്കില്‍ പെട്ട മന്ത്രി വിഐപി പരിവേഷം മാറ്റിവച്ച് ട്രാഫിക് നിയന്ത്രിക്കാനിറങ്ങി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മധ്യപ്രദേശിലെ കായിക മന്ത്രി ജിത്തു പട് വാരിയാണ് മന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് ഇറങ്ങി ട്രാഫിക് നിയന്ത്രിച്ചത്. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനഹിതമായതോടെ വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടു.

ഇതുവഴി വന്ന മന്ത്രിയും ബ്ലോക്കില്‍ പെട്ടു. തുടര്‍ന്ന് അദ്ദേഹം ട്രാഫിക് നിയന്ത്രിക്കാന്‍ ഇറങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ചിലരും മന്ത്രിയെ സഹായിക്കാനെത്തിയതോടെ ഗതാഗത കുരുക്ക് പെട്ടെന്ന് മാറി. എഎന്‍ഐയാണ് മന്ത്രി ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ALSO READ : ഡ്രൈവർ ഉറങ്ങി; ഓട്ടോപൈലറ്റ് ഫങ്ക്ഷനിൽ കാർ പാഞ്ഞത് തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ , വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button