Latest NewsNewsIndia

ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍

ചിദംബരത്തിന് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും ജയിലില്‍ കുടുംബ സന്ദര്‍ശനത്തിന് അധിക സമയവും അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു

ന്യൂഡല്‍ഹി: ഐ എൻ എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി പി ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഡല്‍ഹി ഹൈക്കോടതിയെ ഈ വിവരം തുഷാര്‍ മേത്ത അറിയിച്ചു.

ALSO READ: കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ

ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ വസതിയില്‍ നിന്നും സിബിഐ അറസ്റ്റു ചെയ്തത്. അതേസമയം ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബരത്തിന് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും ജയിലില്‍ കുടുംബ സന്ദര്‍ശനത്തിന് അധിക സമയവും അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസമാണ് ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സിബിഐ കേസില്‍ ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സംബന്ധിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 14 ദിവസത്തേക്കാണ് ചിദംബരത്തെ റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചത്.

ALSO READ: എന്തു പ്രശനം ഉണ്ടായാലും കുട്ടികളുടെ പഠിപ്പ് മുടങ്ങാൻ പാടില്ല; കുത്തൊഴുക്ക് കാര്യമാക്കാതെ പുഴ നീന്തി സ്‌കൂളിലെത്തുന്ന ടീച്ചർ നാടിൻറെ അഭിമാനം

ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതിയുടെ ഉത്തരവനുസരിച്ച് ഈ മാസം 19 വരെയാണ് ചിദംബരം തീഹാര്‍ ജയിലില്‍ കഴിയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button