Latest NewsBikes & ScootersNewsAutomobile

കാത്തിരിപ്പുകൾ അവസാനിച്ചു : ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്കൂട്ടർ ഹോണ്ട വിപണിയിലെത്തിച്ചു

കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്കൂട്ടർ ഹോണ്ട വിപണിയിലെത്തിച്ചു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി ആക്ടിവ 125 ബിഎസ് 6 മോഡലാണ് കമ്പനി വിപണിയിൽ എത്തിച്ചത്. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ്, ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം, പുതിയ അലോയി വീൽ, കോംബി ബ്രേക്കിംഗ് എന്നിവ പ്രധാന പ്രത്യേകതകൾ.സൈഡ് സ്റ്റാന്റ് മാറ്റിയാൽ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു എന്നതാണ് മറ്റൊരു മുഖ്യ സവിശേഷത.

ACTIVA 125 BS 6 2

ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 8.18 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.3 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും,പിന്നിൽ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. സ്റ്റാന്റേര്‍ഡ്, അലോയി, ഡ്യുലക്‌സ് എന്നീ മൂന്ന് വേരിയന്റുകളിൽ എത്തുന്ന ആക്ടിവയ്‌ക്ക് യഥാക്രമം 67490, 70990, 74490 എന്നിങ്ങനെയാണ്ല്‍ഹി എക്‌സ്‌ഷോറൂം വില.

Also read : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഓപ്പണറാകാൻ പ്രമുഖ താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button