Latest NewsKeralaNews

ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ

കൊല്ലം : ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കുലശേഖരപുരം സ്വദേശികളായ ഷഹിൻഷാ (23), അലി അഷ്കർ (21) എന്നിവരാണ് പിടിയിലായത്. കൊല്ലം ഓച്ചിറയിൽ കുലശേഖരപുരം സ്വദേശി സുജിത്ത് ആണ്  കൊല്ലപ്പെട്ടത്. കഴുവേലി മുക്കിന് സമീപം ഉത്രാട രാത്രിയിൽ ഒരു സംഘം പടക്കം പെട്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതുപരിഹരിക്കാനായാണ് സുജിത്ത് സ്ഥലത്തെത്തിയത്. ഇതിനിടയിൽ ഒരാൾ സുജിത്തിന്‍റെ നെഞ്ചിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also read : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് കേന്ദ്രത്തെ പിന്തുണച്ച് ഇ.പി ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button