KeralaLatest NewsNews

കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍ന്ന് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര്‍ വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ട വ​യോ​ധി​ക​ന്‍ മ​രി​ച്ചു

കൊ​ച്ചി: കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര്‍ വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ട വ​യോ​ധി​ക​ന്‍ മ​രി​ച്ചു. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി കെ.​ഇ. സേ​വ്യ​ര്‍ (68) ആ​ണ് മരിച്ചത്. കാ​ളി​യാ​ര്‍- മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ ഓ​ടു​ന്ന മ​ദ​ര്‍​ലാ​ന്‍റ് എ​ന്ന സ്വ​കാ​ര്യ​ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വെയാണ് സേ​വ്യ​ര്‍ കുഴഞ്ഞുവീണത്. ഇ​ദ്ദേ​ഹ​ത്തിന് ചികിത്സ നൽകാൻ തയ്യാറാകാതെ ഞാ​റ​ക്കാ​ട് എ​ന്ന സ്ഥ​ല​ത്ത് ഇറക്കിവിടുകയായിരുന്നു. ഒരു ഓട്ടോയുടെ അടുത്ത് നിർത്തി ബ​സ് ജീ​വ​ന​ക്കാ​ര്‍ സേ​വ്യ​റി​നെ വ​ലി​ച്ചി​ഴ​ച്ചു പു​റ​ത്തേ​ക്കു ത​ള്ളു​ക​യാ​യി​രു​ന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പി​ന്നീ​ട് ഓ​ട്ടോ​ഡ്രൈ​വ​ര്‍ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read also: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ രൂപികരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button