Latest NewsNews

പ്രവാസിയുടെ കൊലപാതകം : രണ്ട് സൗദി പൗരന്‍മാര്‍ അറസ്റ്റില്‍

റിയാദ് : പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സൗദി പൗരന്‍മാര്‍ അറസ്റ്റിലായി. ഇന്ത്യക്കാരനെ വാഹനം കയറ്റിക്കൊന്ന് കാര്‍ കവര്‍ന്ന കേസിലാണ് സൗദി പൗരന്‍മാര്‍ റിയാദ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇന്ത്യന്‍ പൌരനുമായി വാക്കേറ്റമുണ്ടായ ശേഷമാണ് വാഹനം കയറ്റിക്കൊന്നത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിക്കാണ് കൊലപാതകം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. പ്രാഡോ കാറിലെത്തിയ രണ്ടു പേര്‍ ഇന്ത്യക്കാരന്റെ വാഹനത്തിനു പിറകില്‍ നിര്‍ത്തി. പിന്നെ വാക്കേറ്റവും കയ്യാങ്കളിയും.

ഇതിനിടെ ആളുകള്‍ ഓടിയെത്തി. ഇതോടെ കാര്‍ വേഗത്തില്‍ പിറകിലേക്കെടുത്ത പ്രതികള്‍ കാര്‍ ഇന്ത്യക്കാരനുമേല്‍ കയറ്റിയിറക്കി. കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും സംഭവ സ്ഥലവും പൊലീസ് വെളിപ്പെടുത്തിയില്ല. വാക്കേറ്റത്തിന്റെ കാരണവും അവ്യക്തം. പ്രതികളിലൊരാള്‍ രക്ഷപ്പട്ടത് ഇന്ത്യക്കാരന്റെ വാഹനവുമായാണ്. സംഭവത്തിനു പിറകെ രണ്ടു പേരെയും പൊലീസ് അതിവേഗത്തില്‍ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button