Latest NewsNewsIndia

ഭാര്യയും ഭർത്താവും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

ഗുരുഗ്രാം: ഭാര്യയും ഭർത്താവും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ബിപിഒ എക്സിക്യൂട്ടീവ് ആയ വിക്രം സിങ്ങും ഭാര്യ ജ്യോതിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അഭിനവ് പോലീസ് പിടിയിലായി. രാത്രി വിക്രമിന്റെ വീട്ടിൽ അഭിനവ് എത്തുകയും ഇരുവരും ചേർന്ന് മദ്യപിക്കുകയും ചെയ്‌തിരുന്നു. പിന്നീട് രാത്രിയിൽ വീടിനുള്ളിൽ ബഹളം കേട്ടതായി അയൽക്കാർ വ്യക്തമാക്കുന്നു.

Read also: മൂന്നു മക്കളെയും ഭാര്യയേയും ഉപേക്ഷിച്ചു വീട്ടമ്മക്കൊപ്പം ഒളിച്ചോടി: യുവ ഗായകനെതിരെ കോഴിക്കോട് മുത്തലാഖ് കേസ്

ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും പിന്നീട് വിക്രമിനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സൂചന. പോലീസെത്തിയപ്പോൾ അഭിനവ് വിക്രമിന്റെ മൃതദേഹത്തിന്റെ സമീപത്ത് ഇരിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ഏകസാക്ഷിയായ വിക്രമിന്റെ മകനും വീടിനുള്ളിൽ ഉണ്ടായിരുന്നു. അഭിനവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button