KeralaLatest NewsIndia

കോൺഗ്രസ് പരിഭാഷക ജ്യോതി വിജയകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തൃപ്പുലിയൂർ ക്ഷേത്ര ഉപദേശക സമിതി

. ക്ഷേത്ര ഉപദേശകസമിതിയിൽ R.S.S കാരും കോൺഗ്രെസ്സ്കാരും ഇടതുപക്ഷക്കാരും ഉണ്ട്‌,

തൃപ്പുലിയൂർ ക്ഷേത്രമുറ്റത്തെ അത്തപ്പൂക്കളം കാണിക്കാൻ കുട്ടികളുമായെത്തിയപ്പോൾ മോശമായ പെരുമാറ്റം നേരിട്ടെന്ന ജ്യോതി വിജയകുമാറിന്റെ ആരോപണത്തിന് മറുപടിയായി ക്ഷേത്ര ഉപദേശക സമിതി. ജ്യോതിയുടെ ആരോപണം തെറ്റാണെന്നും തെറ്റായ സ്ഥലത്തെ പാർക്കിംഗിനെതിരെ സംസാരിച്ചവരോട് ജ്യോതി പ്രകോപനപരമായി സംസാരിക്കുകയായിരുന്നെന്നും തൃപ്പുലിയൂർ ക്ഷേത്രോപദേശക സമിതി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.ജ്യോതി പറഞ്ഞത് ആർ എസ്എസ്കാർ അവരോട് മോശമായി പെരുമാറി എന്നായിരുന്നു.

തൃപ്പുലിയൂർ ക്ഷേത്രോപദേശക സമിതിയുടെ പ്രസ്താവന പൂർണ രൂപം

ത്രിപ്പുലിയൂരപ്പൻ തുണ
ഇതുപോലെ ഉള്ള ഒരു പോസ്റ്റ് ഇനി ഈ പേജിൽ ഇടേണ്ടി വരല്ലെ എന്ന് ദേശ നാഥനായ ത്രിപ്പുലിയൂരപ്പനോട്
പ്രാർത്ഥിച്ചുകൊണ്ട് എഴുതുന്നു
സാമൂഹ്യ മാധ്യമങ്ങളിൽ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തെയും ഭക്തജനങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ള വാർത്തകൾ കാണാൻ ഇടയുണ്ടായി. പേജിന്റെ അഡ്മിൻ പാനൽ ഇതിൽ ഒരു വ്യക്തത വരുത്തുകയാണ്.

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണദിവസം നല്ല ഭക്തജനത്തിരക്കായിരുന്നു. എല്ലാ ഭക്തജനങ്ങളും പതിനെട്ടാംപടിക്ക് താഴെ പാദരക്ഷകൾ ഊരി ഇട്ടതിനു ശേഷമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. കുറച്ചു സമയത്തിനുള്ളിൽ പാദരക്ഷകൾക്കു മുകളിൽ ആയി ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നതായി പാദരക്ഷകൾ എടുക്കാൻ വന്നവരുടെ ശ്രദ്ധയിൽ പെടുകയുണ്ടായി. ഇതിൽ അമർഷം പൂണ്ടു ഭക്തജനങ്ങൾ ചെറിയ രീതിയിൽ പ്രതിഷേധം കാണിക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽപെട്ടപ്പോൾ കാർ ആരുടെ ആണെന്ന് അന്വേഷിക്കുകയും, അതിൽ Adv. ഡി. വിജയകുമാർ ചേട്ടനും മകളും ആണ് വന്നതെന്ന് അറിയാൻ കഴിഞ്ഞു.

ക്ഷേത്രദർശനം കഴിഞ്ഞു ഇറങ്ങിയ ജ്യോതിയോട് ആൾകൂട്ടത്തിൽ നിന്ന് ഒരാൾ സമീപത്തെത്തി തികച്ചും ആദരവോടെ “മാഡം നിങ്ങളുടെ വണ്ടിയാണോ പതിനെട്ടാംപടിക് മുന്നിൽ നടയുടെ നേരെ പാർക്ക്‌ ചെയ്തിരിക്കുന്നത് ” എന്ന് ചോദിക്കുകയും, ആണെന്നറിഞ്ഞതോടെ അതിന്റെ താഴ്ഭാഗത്തായി ഭക്തജനങ്ങളുടെ കുറച്ചു പാദരക്ഷകൾ ഉൾപെട്ടിട്ടുണ്ടെന്നും കാർ മാറ്റിത്തന്നാൽ അതെടുക്കാൻ സാദിക്കും എന്നും അറിയിച്ചു.
ജ്യോതി പറഞ്ഞതനുസരിച്ച് വിജയൻ ചേട്ടന്റെ കയ്യിൽ ആണ് താക്കോൽ എന്ന് മനസിലാക്കുകയും, അദ്ദേഹത്തെ കാര്യം ധരിപ്പിക്കുകയും ഉണ്ടായി. ചേട്ടൻ പെട്ടെന്ന് തന്നെ കാർ അവിടെ നിന്നും മാറ്റി തന്നു.

ഇതിനു ശേഷം ജ്യോതി അവിടെ എത്തുകയും കൂടി നിന്നവരോട് പ്രകോപനങ്ങൾ ഒന്നും തന്നെ ഇല്ലാതെ “” നിങ്ങൾ മാന്യമായി സംസാരിക്കണം എന്നും ഞാൻ പുലിയൂർകാരി ആണെന്നും 40വർഷം ആയി ഇവിടെ താമസിക്കുന്നുവെന്നും, എന്നെ ആരും പേടിപ്പിക്കാൻ നോക്കണ്ട എന്നും നിങ്ങൾ ക്ഷേത്രം തകർക്കുന്നവരാണ് എന്ന് ആക്രോശിച്ചു””. അത് കൂടാതെ ന്യായത്തിന്റെ ഭാഗത്തു നിന്ന ഭക്തജനങ്ങളോട് നിങ്ങൾ ഇവിടെ രാഷ്ട്രീയം കളിക്കുകയാണെന്നും ചോദ്യം ചെയ്തവരുടെ പേരും വിലാസവും അന്വേഷിക്കുകയും ഇതിനുള്ളത് ഞാൻ കാണിച്ചു തരം എന്നതരത്തിൽ വെല്ലു വിളിക്കുകയും ഉണ്ടായി.
ഭക്തജനങ്ങളോട് ഈ രീതിയിൽ പ്രതികരിച്ചിട്ടും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന ADv. വിജയൻ ചേട്ടന്റെ മകൾ എന്നുള്ള പരിഗണനകൊണ്ട് ആരും തന്നെ ഒന്നും എതിർത്തു സംസാരിച്ചില്ല.

ഇത്രയും സംഭവ വികാസങ്ങൾക്കു ശേഷം ജ്യോതിയെ ആക്ഷേപിച്ചു എന്ന തരത്തിൽ ഒരു ഫേസ്ബുക് പോസ്റ്റ്‌ ജ്യോതിയുടെ പ്രൊഫൈലിൽ നിന്ന് വന്നിരുന്നു, അതിൽ ഏതു രീതിയിൽ ആണ് ആക്ഷേപം ഉണ്ടായി എന്നുള്ള ഒരു പരാമർശവും കണ്ടില്ല. ജ്യോതിയുടെ ഇത്തരം പ്രകോപനങ്ങൾക്കിടയിലും വിജയൻ ചേട്ടൻ ഇതിൽ ഒന്നും പ്രതികരിക്കാതെ ന്യായത്തിന്റെ ഭാഗത്തു നിൽക്കുകയായിരുന്നു. ക്ഷേത്രത്തിൽ എത്തിയാൽ ആർക്കും രാഷ്ട്രീയം ഇല്ല എന്നും അവിടെ എല്ലാവരും ഭക്തജനങ്ങളാണെന്നും ജ്യോതി മനസ്സിലാക്കണം. ക്ഷേത്ര ഉപദേശകസമിതിയിൽ R.S.S കാരും കോൺഗ്രെസ്സ്കാരും ഇടതുപക്ഷക്കാരും ഉണ്ട്‌,

അതുകൊണ്ടുതന്നെ ക്ഷേത്രീയ കാര്യങ്ങളിൽ ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ലെന്നും ക്ഷേത്രത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് എല്ലാവരും എന്ന് ഒന്ന് ഓർമപെടുത്തിക്കൊള്ളുന്നു. ഇത്തരം രാഷ്‌ടീയ ലക്ഷ്യങ്ങളോടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും സമൂഹത്തിൽ താങ്കൾക്കുള്ള ജനപിന്തുണ നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ ഇനിയും ഉണ്ടാകരുതെന്ന് ഒന്ന് ഓർമ്മ പെടുത്തിക്കൊള്ളുന്നു.

NB : ത്രിപ്പുലിയൂർ തേവരുടെ കാര്യത്തിൽ കോൺഗ്രസിനും കമ്പ്യൂണിസ്റ്റിന്റെയും RSS ന്റെയും ആശയങ്ങൾ ഉള്ളവരുടെ നിലപാട് ഒന്നു തന്നെ ആയിരിക്കും
കാരണം വിശ്വാസികളോടൊപ്പം ആണ്

Admin panel

shortlink

Post Your Comments


Back to top button