Latest NewsNewsIndia

തെലങ്കാന രാഷ്ട്രീയ സമിതിയുടെ ശക്തനായ മുസ്ലീം നേതാവ് ബിജെപിയിൽ ചേരുമെന്ന് വിശ്വസനീയമായ റിപ്പോർട്ട്

തെലുങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) ഏക മുസ്ലീം എംഎൽഎ ആയ മുഹമ്മദ് ഷക്കീൽ ബിജെപിയിൽ ചേരുമെന്ന് വിശ്വസനീയമായ റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക ബിജെപി പാർലമെന്റ് അംഗം ധർമ്മപുരി അരവിന്ദുമായി ഷക്കീൽ ഒരു മണിക്കൂറോളം നീണ്ട ചർച്ച നടത്തി. ഇതോടെയാണ് ബിജെപിയിൽ ചേരുമെന്ന സൂചന ശക്തമായത്. നിസാമാ ബാദ് ജില്ലയിലെ ബോധൻ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ ആണ് ഷക്കീൽ.

Read also: എൻസിപിയിൽ നിന്നും പാർട്ടിയിൽ വളരെ സ്വാധീനമുള്ള മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക്

രാജ്യത്തും തെലങ്കാനയിലും നിലവിലുളള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുംബോധൻ നിയമസഭയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അരവിന്ദുമായി സംസാരിച്ചതായി ഷക്കീൽ അറിയിച്ചു. ബിജെപിയിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. രാജ്യത്തിന്റെ മനസ്സ് ബിജെപിയ്ക്ക് ഒപ്പമാണ്. തിങ്കളാഴ്ചയോടെ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button