Latest NewsIndia

കശ്മീരിന്റെ മുഖഛായ മാറുന്നു, വലിയ ആശുപത്രികൾ നിക്ഷേപത്തിന് തയ്യാറായി, ജമ്മുവിലും ശ്രീനഗറിലും ഉടന്‍ മെഡിസിറ്റികള്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്‌

കശ്മീര്‍: രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡി സിറ്റി ഉടന്‍ ആരംഭിക്കാനൊരുങ്ങി കശ്മീർ ഭരണകൂടം. ജമ്മു കശ്മീരിലെ കതുവ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് ആണ് ഈ വിവരം വെളിപ്പെടുത്തിയത്.

ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ‘ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് -ഗവര്‍ണര്‍ പറഞ്ഞു.

ഗവർണ്ണർ എന്നാൽ ജനങ്ങൾക്ക് ഒന്നും ചെയ്യാതെ വിശ്രമിക്കുന്ന ആളായിട്ടാവും നിങ്ങൾ കണ്ടിരിക്കുന്നത്, എന്നാൽ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഞങ്ങള്‍ ചെയ്ത ജോലിയുടെ അളവ്, ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പോലും ഇത്രയധികം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button