Latest NewsKeralaNews

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 18ന് (ബുനാഴ്ച) ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നുംകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Also read : പാലായിൽ യു ഡി എഫ് പൊതുയോഗത്തിൽ ജോസഫ് പങ്കെടുക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button