KeralaLatest NewsNews

അവിഹിതബന്ധമെന്ന് സംശയം : ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കൊച്ചി : ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. എറണാകുളത്താണ് സംഭവം. സാധാരണ മരണമെന്നു പറഞ്ഞു ബന്ധുക്കള്‍ സംസ്‌കരിക്കാന്‍ ഒരുങ്ങിയ മൃതദേഹം പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കൊലപാതകമെന്നു തെളിഞ്ഞു. പ്രതി ഗാന്ധിനഗര്‍ ഉദയാ കോളനി 103ാം നമ്പര്‍ വീട്ടില്‍ സുരേഷി(62)നെ പൊലീസ് അറസ്റ്റു ചെയ്തു. സുരേഷിന്റെ ഭാര്യ പ്രേമലത (54) ആണ് മരിച്ചത്.

Read More : നാടിനെ ഞെട്ടിച്ച് ബലാത്സംഗം : ബലാത്സംഗത്തിനിരയായത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൗമാരക്കാരി : പെണ്‍കുട്ടി നഗ്നയായി ഓടിയത് അരകിലോമീറ്ററോളം

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വീട്ടില്‍ സുരേഷും ഭാര്യയും മകനും മകളും ഭര്‍ത്താവുമാണു താമസിക്കുന്നത്. ഉത്രാട ദിവസം രാത്രി എല്ലാവരും മദ്യപിച്ചു കിടന്നുറങ്ങി. തിരുവോണ ദിവസം രാവിലെ മദ്യപിക്കുമ്പോള്‍ സുരേഷ് ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചു സംസാരിച്ചു വഴക്കുണ്ടാക്കി. മാതാപിതാക്കളുടെ വഴക്കു പതിവായതിനാല്‍ മക്കള്‍ അത്ര കാര്യമാക്കിയില്ലെന്നു മാത്രമല്ല, അവര്‍ മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Tags

Post Your Comments


Back to top button
Close
Close