Life Style

ശ്വാസകോശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ തുളസിയില ചായ

 

ഏറ്റവും ഔഷധഗുണമുള്ള ഔഷധച്ചെടിയാണ് തുളസി. ശ്വാസ രോഗങ്ങളെ ഏറെ പ്രതിരോധിയ്ക്കുകയും ചെയ്യും. പല രോഗങ്ങള്‍ക്കുമുളള മരുന്നാണ് തുളസി. തുളസി കൊണ്ടുളള ചായക്കും പല ഗുണങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന പാനീയമാണ്ചായ. തണുപ്പ്അനുഭവപ്പെടുമ്പോള്‍, തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍, വിശ്രമം ആഗ്രഹിക്കുമ്പോള്‍, രാത്രി ഉറക്കമൊഴിച്ചിരിക്കുമ്പോള്‍ എല്ലാം നമ്മള്‍ ചായയില്‍ അഭയം കണ്ടെത്താറുണ്ട്. അതുകൊണ്ട് തന്നെ തുളസി ചായയും എല്ലാര്‍ക്കും ഇഷ്ടമാകും.

തുളസി ചായ ആരോഗ്യത്തിന് വളരെ നല്ലതാണ്. തുളസിയില, ഇഞ്ചി, ഏലയ്ക്കാ എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്താല്‍ തുളസി ചായ റെഡി. തുളസി ചായയുടെ ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

1. ശ്വാസകോശ രോഗങ്ങള്‍ പ്രതിരോധിക്കും..

തുളസിക്ക് ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവുണ്ട്. ജലദോശം, ചുമ, ആസ്തമ എന്നിവയ്‌ക്കൊക്കെ തുളസി ചായ കുടിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷിക്കും തുളസി ചായ നല്ലതാണ്.

2. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍..

തുളസി മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ നല്ലതാണ്. മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന ഹോര്‍മോണിനെ നിയന്ത്രിക്കാന്‍ തുളസി ചായയ്ക്ക് കഴിയും. അതുകൊണ്ട് വിഷാദം പോലുളള അവസ്ഥക്കും തുളസിചായ കുടിക്കാം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തുളസി ചായ്ക്ക് കഴിയും

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും..

പാല്‍ ചായയുമായി താരത്മ്യം ചെയ്താല്‍ തുളസി ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

4. പല്ലുകള്‍ക്ക്..

പല്ലുകളുടെ ആരോഗ്യത്തിനും തുളസി ചായ നല്ലതാണ്. പല്ലുകളില്‍ ഉണ്ടാകുന്ന ബാക്ടീരിയ നശിപ്പിക്കാനുളള കഴിവും തുളസി ചായയ്ക്കുണ്ട്.

5. കൊളസ്‌ട്രോള്‍ നിയന്ത്രിക്കും..

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. കൂടാതെ ഇവ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

6. ശരീരഭാരം നിയന്ത്രിക്കും..

തുളസി ചായ ശരീരഭാരം നിയന്ത്രിക്കുവാനും തുളസി ചായ നല്ലതാണ്. തുളസി ചായയില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി, നാരങ്ങ എന്നിവ ശരിയായ ദഹനത്തിന് സഹായിക്കുന്നു.

h

shortlink

Related Articles

Post Your Comments

Related Articles


Back to top button