Latest NewsSex & Relationships

പ്രണയം ബ്രേക്കാവുന്നതിലുള്ള കാരണമെന്ത്? മറികടക്കാന്‍ ചില ടിപ്സുകള്‍….

എങ്കിലും പ്രണയത്തില്‍ കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത് പൂര്‍ണ്ണമായും അര്‍ത്ഥവത്തായ കാര്യമാണ്

പ്രണയം ചിലരില്‍ ഉടലെടുക്കുന്നത് ആദ്യമാത്രയിലായിരിക്കും.. എന്നാല്‍ കുറച്ച് പേര്‍ക്ക് നാളുകള്‍ എടുക്കും മറ്റൊരാളോടുള്ള ഇഷ്ടം മുളപൊട്ടുന്നതിനായി. മറ്റൊരാളോട് പ്രണയം തോന്നുന്നതിനുള്ള കാരണങ്ങള്‍ പലരിലും വ്യത്യസ്തമാണ്. ചിലപ്പോള്‍ മറു ലിംഗത്തോട് തോന്നുന്ന സൗന്ദര്യ ആകര്‍ഷണമാകാം… വ്യക്തിത്വമാകാം.. അല്ലെങ്കില്‍ പ്രണയം തോന്നുന്നയാളില്‍ കുടികൊളളുന്ന കഴിവിനോടാകാം….

എങ്കിലും പ്രണയത്തില്‍ കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത് പൂര്‍ണ്ണമായും അര്‍ത്ഥവത്തായ കാര്യമാണ്…

READ ALSO: ഉറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടേയും ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു

lovers

എന്നാല്‍ പ്രണയം നിലനിര്‍ത്തണമെങ്കില്‍ പരസ്പര വിശ്വാസം, പരസ്പര ധാരണ, സ്‌നേഹം തുടങ്ങി അനേകം ഘടകങ്ങള്‍ ആവശ്യമാണ്. ഇവയില്ലാതെ കേവലം ബാഹികമായ ആകര്‍ഷണത്തില്‍ തുടങ്ങുന്ന പ്രണയങ്ങള്‍ പരിചയപ്പെടുക തന്നെ ചെയ്യും. ഇത്തരത്തില്‍ പ്രണയ പരാജയം സംഭവിച്ചാല്‍ ഉടന്‍ തന്നെ തങ്ങളുടെ ജീവിതം വഴിമുട്ടി എന്നും ഇത് ജീവിതത്തിന്റെ അവസാനമാണ് എന്നും കരുതുന്നതില്‍ ഒരര്‍ത്ഥവുമില്ല.

Read Also: കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹത കൈത്തണ്ടകളും മുടിയും മുറിച്ചു : ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പരിശോധനകള്‍ക്ക് പോയിരുന്നുവെന്ന് മൊഴി

പ്രണയപരാജയത്തെ ജീവിതത്തില്‍ പോസറ്റിവ് ആയി വേണം കാണാന്‍. മറ്റൊരു നല്ല ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്‍പായി തെറ്റുകള്‍ തിരുത്തുന്നതിനും സ്വഭാവത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നതിനുമുള്ള അവസരമായി അതിനെ കാണണം. പ്രണയ പരാജയത്തെ അതിജീവിക്കാന്‍ ഇതാ 5 മാര്‍ഗങ്ങള്‍

1. പ്രണയം കൊണ്ട് മാത്രം ഒരു ബന്ധവും നിലനില്‍ക്കില്ല എന്നും നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കും സ്വഭാവ സവിശേഷതകള്‍ക്കും അനുസരിച്ചുള്ള പങ്കാളിയെയാണ് നമുക്ക് വേണ്ടത് എന്നും മനസിലാക്കുക. പരസ്പര വിശ്വാസം, സ്‌നേഹം എന്നിവ അത്യാവശ്യം വേണ്ട ഗുണമായി പരിഗണിക്കുക

LOVE

2. ഓരോ പ്രണയപരാജയവും ജീവിതത്തെ കൂടുതല്‍ വിശാലമായി കാണുന്നതിനുള്ള അവസരം ഒരുക്കുന്നു. ഒരിക്കലും മറ്റൊരു വ്യക്തിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി ജീവിതം ഹോമിക്കേണ്ടവരല്ല നാം എന്ന തിരിച്ചറിവ്, നമുക്ക് കൂടുതല്‍ സ്വാതന്ത്ര്യ ബോധം നല്‍കുന്നു.

3. പ്രണയ പരാജയം ഒരു വ്യക്തിയെ കൂടുതല്‍ ശക്തമാക്കുന്നു. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം നിലക്ക് നിന്ന് സ്വന്തം കാര്യങ്ങള്‍ നേടുവാനും അതിനായി പരിശ്രമിക്കുവാനുമുള്ള ഊര്‍ജം ലഭിക്കുന്നു.

READ ALSO: പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിൽ, ആശങ്കപെടേണ്ട സാഹചര്യമില്ല ; തിരിച്ചുവരവിന്‍റെ പാതയിൽ വ്യവസായങ്ങള്‍ : നിര്‍മല സീതാരാമന്‍

4. ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ ഒരു ഗോള്‍ സ്ഥാപിക്കുക. നേട്ടങ്ങളെ കൂടെ നിര്‍ത്തി ജീവിതയാത്ര പൂര്‍ത്തിയാക്കുവാന്‍ സ്വയം സജ്ജരാകുക. അതിനൊപ്പം തനിക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആവാം.

Man files complaint against wife's lover for taking private visuals of wife using mobile app

5. സൗഹൃദങ്ങളെ കൂടുതല്‍ ബലപ്പെടുത്തുക. സുഖങ്ങളും ദുഖങ്ങളും ഒരു പോലെ പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ ഉണ്ടാകുക എന്നത് തന്നെ വിജയത്തിന്റെ മുന്നോടിയായി കാണാം. നല്ല സൗഹൃദങ്ങള്‍ മനസ്സിനെ ശക്തിപ്പെടുത്തി വിജയത്തിലേക്ക് അടുപ്പിക്കും.

Read Also: സാഫ് കപ്പ്: ആദ്യ വിജയത്തിന്റെ ആത്‌മവിശ്വാസത്തിൽ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button