Latest NewsIndiaNews

ത്യാഗം,ആത്മസമർപ്പണം, സേവനം എന്നിവയുടെ അടയാളം; പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുളള ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്‌ത്‌ അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്‌ത്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയും ചടങ്ങിൽ പങ്കെടുത്തു. ഡൽഹിയിലെ പാർട്ടി ഹെഡ് ക്വാർട്ടേഴ്‌സിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ത്യാഗം,ആത്മസമർപ്പണം, സേവനം എന്നിവയുടെ അടയാളമാണ് മോദിയുടെ ജീവിതമെന്ന് ഉദ്‌ഘാടനത്തിന് ശേഷം അമിത് ഷാ ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ കുറിച്ചുളള പ്രദർശനം എല്ലാവർക്കും പ്രചോദനമാകുമെന്ന് ഉറപ്പാണെന്നും രാജ്യത്തിനും സമൂഹത്തിനും ചെയ്യുന്ന കടമകൾക്കും ഇത് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: മറ്റൊരു ലോക നേതാവിനും സാധ്യമാകാത്തത് നേടിയെടുക്കാൻ പ്രധാന മന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനവും വേദിയാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button