KeralaLatest NewsNews

സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചു മിടുക്കനെ അന്വേഷിച്ച് സംവിധായകന്‍ ഭദ്രന്‍

കൊച്ചി : സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചു മിടുക്കനെ അന്വേഷിച്ച് സംവിധായകന്‍ ഭദ്രന്‍. . സിനിമയിലെ ഒരു നല്ല വേഷമാണ് ഈ കൊച്ചു മിടുക്കനെ തേടി എത്തിയിരിക്കുന്നത്. ഈയിടെയാണ് ബൈബിള്‍ വായിക്കുന്ന ഒരു കുഞ്ഞു മിടുക്കന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഏകദേശം മൂന്ന്, നാല് വയസ് പ്രായം തോന്നുന്ന ഒരാണ്‍കുട്ടി ബൈബിള്‍ കൈയിലെടുത്ത് നിര്‍ത്താതെ വായിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നഈ ബാലന്‍ ആരാണെന്ന് അന്വേഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

തന്റെ പുതിയ ചിത്രമായ ജൂതനില്‍ ഒരു വേഷം നല്‍കുന്നതിന് വേണ്ടിയാണ് ഭദ്രന്‍ കുട്ടിയെ അന്വേഷിക്കുന്നത്. ജൂതന്റെ ഫെയ്സ്ബുക്ക് പേജില്‍ കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ചെമ്മണ്ണൂര്‍ മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ജൂതനില്‍ സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭദ്രന്‍ സിനിമ സംവിധാനം ചെയ്യുന്നത്.

shortlink

Post Your Comments


Back to top button