Latest NewsNewsIndia

74ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവില്‍

ആന്ധ്രാപ്രദേശ്: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മാതാപിതാക്കളാണ് ഇവര്‍. മങ്കയമ്മയേയും 82 കാരനായ ഭര്‍ത്താവ് രാജറാവുവിനെയും ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ 5 നാണ് മങ്കയമ്മ പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. പ്രമേഹം, രക്താതിമര്‍ദം ഉള്‍പ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് ജന്മമേകുന്നതിനോട് അടുപ്പിച്ചുള്ള മൂന്ന് മണിക്കൂറിനിടെ മങ്കയമ്മ അനുഭവിച്ച സമ്മര്‍ദം കാരണമാണ് ഇവര്‍ക്ക് സ്ട്രോക്കുണ്ടായതെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഡോക്ടര്‍മാരുടെയും ദൈവത്തിന്റെയും അനുഗ്രഹത്താല്‍ തനിക്ക് ഈ പ്രായത്തിലും അച്ഛനാകാന്‍ സാധിച്ചുവെന്നും ഇത് അഭിമാനാര്‍ഹമാണെന്നുമായിരുന്നു രാജ റാവു സന്തോഷപ്രകടനം നടത്തിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും ആരോഗ്യ നിലയില്‍ മാറ്റമൊന്നും ഇല്ലാതെ തുടരുന്നത് അവരുടെ ജീവനും രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനും ആശങ്ക ഉയര്‍ത്തുന്നുണ്ട്. വിവാഹം കഴിഞ്ഞ് 57 വര്‍ഷമായിട്ടും ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവതിരുന്നതിനെ തുടര്‍ന്ന് ഐവിഎഫ് ചികിത്സയിലൂടെയാണ് മങ്കയമ്മ ഗര്‍ഭം ധരിച്ചത്.

ഇരട്ടപ്രസവത്തിലൂടെ ആന്ധ്രാസ്വദേശിനിയായ മങ്കയമ്മ ഗിന്നസ് ബുക്കിലും ഇടം നേടി. എന്നാല്‍ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സ നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്ന വാദവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button