Latest NewsNews

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ ജനനമാണ് സംസാരവിഷയം

ന്യൂയോര്‍ക്ക്: ഒരു പെണ്‍കുഞ്ഞിന്റെ ജനനമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാ വിഷയം. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെയുള്ള ഒരു കുഞ്ഞിന്റെ ജനനമാണ് ഇപ്പോള്‍ അത്ഭുതമായിരിക്കുന്നത്. . രാജ്യം നടുങ്ങിയ ഓര്‍മ്മകളില്‍ ഇപ്പോഴും വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ജര്‍മന്‍ടൗണിലെ കുഞ്ഞുമാലാഖയുടെ ജനനമാണ് അവരെ അമ്പരിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതും.

Read More : ഭീഷണികള്‍ക്കും മന്ത്രിയുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും മാനേജ്‌മെന്റ് പുല്ലുവില കല്‍പ്പിച്ച മുത്തൂറ്റ് സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

2019 9-ാം മാസം(സെപ്റ്റംബര്‍)11-ന് ജര്‍മന്‍ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ ജനിച്ച ക്രിസ്റ്റിന ബ്രൗണിന്റെ ഭാരവും ജനനസമയവുമാണ് കൗതുകകരം. 09/11-ന് രാത്രി 09/11-നാണ് ക്രിസ്റ്റിന ജനിച്ചത്. ഈ കുഞ്ഞിന്റെ ഭാരമാകട്ടെ 09 പൗണ്ടും 11 ഔണ്‍സും.

സിസേറിയനിലൂടെയായിരുന്നു ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത്.ശേഷം സമയം നോക്കിയപ്പോഴാണ് ഡോക്ടര്‍മാരും നഴ്സുമാരും ശരിക്കും അമ്പരന്നത്. ക്ലോക്കില്‍ കൃത്യം 09.11.തൊട്ടുപിന്നാലെ കുഞ്ഞിന്റെ ഭാരം നോക്കിയപ്പോള്‍ വീണ്ടും അമ്പരപ്പ്. തന്റെ 35 വര്‍ഷത്തെ സേവനത്തിനിടയില്‍ ആദ്യമായാണ് തീയതിയും സമയവും ഭാരവുമെല്ലാം ഒന്നായിവന്ന ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ സ്ത്രീകളുടെ വിഭാഗം മേധാവി റേച്ചല്‍ ലോഫ്ലിന്റെ ബി.ബി.സി.യോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button