Latest NewsNewsIndia

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി; തിങ്കളാഴ്ച സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്‍മീരിന്‌ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും.

ALSO READ: പ്രശസ്‌ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ

കശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാവും ഹര്‍ജികള്‍ പരിഗണിക്കുക.

ALSO READ: പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ആ രാജ്യത്തെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുന്നതിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് ഗുലാം നബി ആസാദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button