Latest NewsNewsIndia

പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ആ രാജ്യത്തെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ആ രാജ്യത്തെ ഛിന്നഭിന്നമാകുന്നതില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ALSO READ: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആണവ ഭീഷണി

മുസ്ലീംങ്ങള്‍ക്ക് പോലും പാകിസ്ഥാനില്‍ രക്ഷയില്ല. അതേസമയം ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നത്. എല്ലാവിധ അവകാശങ്ങളും ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതൊന്നും തന്നെ പാകിസ്ഥാന്‍ അംഗീകരിക്കില്ല. അതുകൊണ്ടാണ് ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. പരമ്പാരഗത യുദ്ധത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിയില്ല. അതുകൊണ്ടു തന്നെ അത്തരമൊരു സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കുകയാണ് പാകിസ്ഥാന് മുന്നിലുള്ള ഏകമാര്‍ഗ്ഗമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ALSO READ: പാക്കിസ്ഥാന്റെ ഷെല്ലാക്രമണം തരിപ്പണമാക്കി ഇന്ത്യ; സമയോചിതമായ സൈന്യത്തിന്റെ ഇടപെടൽ തുണച്ചു- വീഡിയോ

പാകിസ്ഥാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാണ്. കൊടിയ പീഡനങ്ങളാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button