KeralaLatest NewsNews

ആഘോഷവേളകളില്‍ അധികം വരുന്ന ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കാതിരിക്കുക; അതിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നല്‍കാന്‍ ഈ കുറിപ്പ് വായിക്കാം

വിവാഹം, വീട്ടില്‍ കേറി കൂടല്‍ തുടങ്ങി പല ആഘോഷ പരിപാടിയും കഴിഞ്ഞാല്‍ ധാരാളം ഭക്ഷണം ചിലപ്പോള്‍ മിച്ചം വന്നേക്കും. കുഴിയെടുത്ത് മൂടുകയാണ് പലരും ചെയ്യാറ്. എന്നാല്‍ ആ ഭക്ഷണം പോലും കിട്ടാതെ വിശന്നിരിക്കുന്നവര്‍ ഒരുപാടുണ്ട് ഈ സമൂഹത്തില്‍. അത്തരക്കാര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഒരു ഫോണ്‍ കോളിന്റെ ആവശ്യം മാത്രമേയുള്ളു.

അതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കേരള സോഷ്യല്‍ മീഡിയ ഫോറം എന്ന സംഘടനയാണ് ഇത്തരത്തില്‍ ഭക്ഷണം ശേഖരിക്കുന്നത്. ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍.

READ ALSO: കാമുകനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും എങ്ങനെ ആയിരിക്കണമെന്ന് യുവാവിനെ ഉപദേശിച്ച് സുപ്രീം കോടതി

ചാക്ക വൈ.എം.എ. യില്‍ കഴിഞ്ഞൊരു ദിവസം വൈകുന്നേരം ഒരു പരിപാടി കഴിഞ്ഞപ്പോള്‍ ഏതാണ്ട് 300 ഓളം പേര്‍ക്കുള്ള ഭക്ഷണം മിച്ചം വന്നു. കളയേണ്ട സ്ഥിതി. അപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഘടനയുള്ള കാര്യം ഇവര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ഇവരെ വിളിച്ചു വരുത്തി ഭക്ഷണം ഏല്‍പ്പിക്കുകയായിരുന്നു. സംഭവം വിശദീകരിച്ചുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

READ ALSO: അനധികൃതമായി തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിവാഹത്തിനോ മറ്റു ചടങ്ങുകൾക്കോ ഉള്ള ഭക്ഷണം മിച്ചം വന്നാൽ എന്തു ചെയ്യും..? വലിയൊരു കുഴിയെടുത്തു മൂടും എന്നായിരിക്കും ഉത്തരം..!!?

കുഴിയെടുത്തു മൂടാൻ വരട്ടെ..

ചാക്ക വൈ.എം.എ. യിൽ നിന്ന് കഴിഞ്ഞൊരു ദിവസം വൈകുന്നേരം ഒരു function കഴിഞ്ഞപ്പോൾ ഏതാണ്ട് 300 ഓളം പേർക്കുള്ള ഭക്ഷണം മിച്ചം വന്നു. കളയേണ്ട സ്ഥിതി. 8 മണി കഴിഞ്ഞു … YMAയുടെ ചുമതലക്കാർ പലരേയും വിളിച്ചു…

ഒടുവിൽ #കേരള_സോഷ്യൽ_മീഡിയ_ഫോറം – എന്നൊരു സംഘടനയുണ്ടെന്നു ഗൂഗിളിൽ നിന്നും മനസ്സിലായി. അതിൽ നിന്നും കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ ഉടനെ എത്താം എന്നായി.. ഏതാനും നിമിഷങ്ങൾക്കകം ഒരു സംഘം ഉശിരൻമാരായ ചെറുപ്പക്കാരെത്തി…. ഭക്ഷണം പൊതിയാനുള്ള സാധന സാമഗ്രികളുമായി വന്നെത്തിയ ഇവർ ഒരു മണിക്കൂർ കൊണ്ട് ഇതിനെ മുന്നൂറു പൊതികളാക്കി മാറ്റി….

READ ALSO: തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. : വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം

ചിക്കൻ കറി, ഫ്രൈഡ് റൈസ്, ഗോപി മഞ്ചൂരി, സലാഡ്, അച്ചാർ ഇവ അടങ്ങിയ ഭക്ഷണ പൊതികൾ റെഡി…. പിന്നെ ഭക്ഷണ പൊതികൾ കൊണ്ടുപോകാനുള്ള വണ്ടിയും എത്തി. സമയം രാത്രി 11 മണി കഴിഞ്ഞു … 300 ഭക്ഷണ പൊതികളുമായി ഇവർ നേരെ മെഡി.കോളേജ് SAT ഹോസ്പിറ്റലിലേക്ക് ….

അവിടെ വരാന്തയിലും മുറ്റത്തുമൊക്കെ രോഗികൾക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു കാത്തു നിന്നിരുന്നവരുടെ ഇടയിലേക്ക് ഏവർക്കും ആശ്വാസമായി ഈ ചെറുപ്പക്കാർ ഭക്ഷണ പൊതികൾ വിതരണം ചെയ്തു തുടങ്ങി…

സ്വന്തം ചെലവിൽ ആണ് അവരുടെ . മാതൃകാപരമായ ഈ പ്രവർത്തനങ്ങൾ . ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ.. ചെറുപ്പക്കാർക്ക് ഒരു ബിഗ് സല്യൂട്ട് ….

ഓർമ്മിക്കുക… ഭക്ഷണം മിച്ചമാവുമ്പോൾ വിളിക്കുക …. 9539075952
7907512696
96055 10256
99523 11783
കേരള സോഷ്യൽ മീഡിയ ഫോറം

ഈ അറിവ് ഒന്ന് ഷെയർ ചെയ്തേക്കു.. അത് ആർക്കെങ്കിലും ഉപകരപ്പെടട്ടെ..

READ ALSO: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞിന്റെ രൂപത്തില്‍ കൈവന്ന മഹാഭാഗ്യത്തെ തട്ടിയെടുത്ത വിധിയെ ഓര്‍ത്ത് വേദനയോടെ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്പതികള്‍

https://www.facebook.com/permalink.php?story_fbid=447551429175256&id=342915602972173&__xts__%5B0%5D=68.ARDrWNkUNsZl72Unib6Vbk60WgEYQwtvnbHtOPaiI0DlxlwO3X3Rj45QFH_vlezhPkmdV8X3fj-DGb24X5CMs3BvdEY0gZhXpWLlvGeitCuqawUC0YJ7pFA4wsqD-LD108niZZ61Fgtarr6RzwMbjUqfdEIPhFMqz5pmR4gTpV3yhUktvqC0PGaScDVoqwxu_Fbh_7ANdRZxLEWZlxVt1hiWZP-amdF6MUs4l00QF-eJrNaxAtUj4f2V5rIHOg_peQg29h1WxqmTv04Axgj8EgW_8QsVOrzuhgQpQVed0EQqfyF1H9sbNqL_uFg6SWAX44qxkvFndiJqF_WI-0k&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button