Latest NewsNewsHealth & Fitness

ഇന്ത്യക്കാരില്‍ തലയിലും കഴുത്തിലുമുള്ള ക്യാന്‍സര്‍ കൂടി വരുന്നതിന് പിന്നില്‍

ഓരോ വര്‍ഷവും ഇന്ത്യയില്‍ കണ്ടെത്തുന്ന 10 ലക്ഷം ക്യാന്‍സറുകളില്‍ ഏകദേശം 2 ലക്ഷവും തലയിലും കഴുത്തിലുമാണ്. തൊണ്ട, മൂക്ക്, ശ്വാസനാളം, എന്നിവയിലോ ഇവയ്ക്ക് ചുറ്റുമോ വരുന്ന ട്യൂമറുകളാണ് ഇവ.

ഓറല്‍ സ്‌കാമൗസ് സെല്‍ കാര്‍സിനോമയാണ് പുരുഷന്‍മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദം. സ്ത്രീകളില്‍ ഇത് നാലാം സ്ഥാനത്തുള്ള അര്‍ബുദബാധയാണ്. ചുണ്ടിലും വദനക്കുഴിയിലും വരുന്ന അര്‍ബുദമാണ് രാജ്യത്ത് ഏറ്റവും സാധാരണമാകുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്തുള്ളത്.

READ ALSO: പുരുഷന്മാർ ഈ 5 സാധനങ്ങള്‍ കഴിക്കരുത്, നിങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം!

മോണയില്‍ ചുവന്നതോ വെളുപ്പുനിറത്തിലുള്ളതോ ആയ അടയാളങ്ങള്‍, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, മുഖത്ത് വേദന, ആഹാരം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് തലയിലും കഴുത്തിലും കണ്ടുവരുന്ന അര്‍ബുദബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ബയോപ്സി, പി.ഇ.ടി.-സി.റ്റി സ്‌കാന്‍ തുടങ്ങിയ പരിശോധനകളാണ് ഈ രോഗം കണ്ടുപിടിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നത്.

ശസ്ത്രക്രിയയോ റേഡിയോ തെറാപ്പിയോ ആണ് ഇത്തരത്തിലുള്ള അര്‍ബുദബാധ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍. എന്നിരുന്നാലും, ഉയര്‍ന്ന റിസ്‌ക് സവിശേഷതകള്‍ ഉള്ള സാഹചര്യങ്ങളില്‍ സംയോജിത രീതികള്‍ ആവശ്യമാണ്. കൂടുതല്‍ വിപുലമായ ഘട്ടങ്ങളില്‍ (III, IV A), സാധാരണയായി റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവ ഉപയോഗിച്ച് രോഗം നിയന്ത്രിക്കപ്പെടുന്നു.

READ ALSO: പഴം ഇങ്ങനെ കഴിക്കൂ… ഒരു മാസത്തിനുള്ളില്‍ അറിയാം അത്ഭുത ഗുണങ്ങള്‍

സൗഹൃദപരമായ ചികിത്സകളാണ് ഭൂരിപക്ഷം രോഗികള്‍ക്കും ഉചിതമായത്. പരമ്പരാഗത കീമോതെറാപ്പിയില്‍ നിന്നും വ്യത്യസ്ഥമായ ചികിത്സയാണ് ടാര്‍ജറ്റഡ് തൊറാപ്പി. അര്‍ബുദവളര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രത്യേക ജീനുകള്‍ പ്രോട്ടീനുകള്‍, ടിഷ്യൂ എന്നിവ ലക്ഷ്യം വച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രതിരോധ തൊറാപ്പി അര്‍ബുദത്തോട് പൊരുതാന്‍ ശരീരത്തെ സഹായിക്കുന്നു. എന്നാല്‍ എല്ലാ രോഗികളിലും ഈ രീതി പ്രയോഗിക്കാന്‍ കഴിയുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button