KeralaNattuvarthaLatest NewsNews

കോഴിയിറച്ചി വാങ്ങുന്നവർക്ക് സമ്മാന വാഗ്ദാനം : ഓണത്തിന് ശേഷവും ഓഫറുകൾ തുടർന്ന് വ്യാപാരികൾ

മാനന്തവാടി : കോഴിയിറച്ചി വാങ്ങുന്നവർക്ക് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു വ്യാപാരികൾ. ഓണത്തിന് വയനാട് ജില്ലയിൽ കോഴിയിറച്ചി വില നിയന്ത്രിച്ച് നിർത്തിയ തരുവണയിലെ കോഴി വ്യാപാരികളാണ് ഓണത്തിന് ശേഷവും ഓഫറുകൾ തുടരുന്നത്. കോഴി ഇറച്ചി വാങ്ങാൻ എത്തുന്നവർക്ക് കൂപ്പൺ നൽകും. ശേഷം ഇരുപത് ദിവസം കൂടുമ്പോൾ നറുക്കെടുപ്പ് നടത്തി ഗൃഹോപകരണങ്ങൾ നൽകുമെന്നും ഏററവും കുറഞ്ഞ വിലയിൽ കോഴിവിൽപ്പന തുടരുമെന്നുമാണ്‌ വ്യാപാരികൾ അറിയിച്ചിട്ടുള്ളത്. തരുവണയിലെ ബിസ്മി ചിക്കനിൽ നിന്ന് ഒരു കിലോ കോഴിയിറച്ചി വാങ്ങിക്കുന്നയാൾക്ക് ഒരു കൂപ്പൺ ലഭിക്കും. ഒന്നാം സമ്മാനം ഫ്രിഡജ്, രണ്ടാം സമ്മാനം ഇൻഡക്ഷൻ കുക്കർ, മൂന്നാം സമ്മാനം ഡിന്നർസെറ്റ് എന്നിവയാണ് വാഗ്‌ദാനം സമ്മാനങ്ങൾ.

Also read : സംസ്ഥാനത്തെ ഉയര്‍ന്ന പിഴത്തുകയിലെ തീരുമാനം സംബന്ധിച്ച് ഗതാഗതമന്ത്രി പി.കെ.ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി

ഇക്കഴിഞ്ഞ ഓണക്കാലത്ത് അഞ്ച് ദിവസവും കുറഞ്ഞ വിലയിൽ കോഴിയിറച്ചിയും കൂടെ സൗജന്യമായി രണ്ട് കിലോ പച്ചക്കറിയും വിൽപ്പന നടത്തി.ഒരു ദിവസം രണ്ട് കിലോ കോഴിയിറച്ചിക്കൊപ്പം ഒന്നര കിലോ ബിരിയാണി അരിയും നൽകിയിരുന്നു. കുറഞ്ഞ വിലയിൽ കോഴിവിൽപ്പന നടത്തുന്നത് ആരെയെങ്കിലും പരാജയപ്പെടുത്താനോ മത്സരിക്കാനോ വേണ്ടിയല്ല, ലാഭം കുറച്ച് സാധാരണക്കാരനെ ചൂഷണത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ്. എല്ലാ വർഷവും ആഘോഷസമയങ്ങളിൽ കോഴി വില കുതിച്ചുയരാറുണ്ടെങ്കിലും ഈ ഓണത്തിന് തങ്ങൾ വിപണിയിൽ നടത്തിയ ഇടപെടൽ കാരണം വിലക്കുതിപ്പുണ്ടായില്ല. പലഭാഗങ്ങളിൽ നിന്നും ഭീഷണിയുണ്ടായെങ്കിലും അത് വക വെച്ചിട്ടില്ല. ജനങ്ങൾ തങ്ങളോടൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ജില്ലയിലെവിടെയും കോഴിക്കട തുടങ്ങി കുറഞ്ഞ വിലയിൽ വിൽപ്പന നടത്താൻ തങ്ങളൊരുക്കമാണെന്നും വ്യാപാരികളായ കെ മോയി,പി കെ ബദറു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button