Latest NewsKeralaNews

സംസ്ഥാനത്തെ ഉയര്‍ന്ന പിഴത്തുകയിലെ തീരുമാനം സംബന്ധിച്ച് ഗതാഗതമന്ത്രി പി.കെ.ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ ഉയര്‍ന്ന പിഴത്തുകയിലെ തീരുമാനം സംബന്ധിച്ച് ഗതാഗതമന്ത്രി പി.കെ.ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ കാത്തിരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അതുവരെ പുതിയ തീരുമാനങ്ങള്‍ എടുക്കില്ലെന്നും ഇന്നത്തെ യോഗത്തില്‍ പുതിയ തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. പിഴ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.

Read Also : കനത്ത പിഴ : റോഡിലെ നിയമലംഘനങ്ങളെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് : വെറും നാല് ദിവസം കൊണ്ട് സര്‍ക്കാറിലേയ്ക്ക് വന്നത് ലക്ഷങ്ങള്‍

പിഴത്തുക സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താകും തീരുമാനമെന്നും, അതുവരെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും മന്ത്രി പി.കെ.ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
ബോധവത്കരണം തുടരുമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

അതേസമയം, ഏതൊക്കെ നിയമലംഘനങ്ങള്‍ക്ക് എത്രത്തോളം പിഴകുറയ്ക്കാനാകുമെന്നതിനെക്കുറിച്ച് ഗതാഗത മന്ത്രി ഗതാഗത കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. മദ്യപിച്ചുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയുടെ പിഴ കുറയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ ആയിരത്തില്‍ നിന്ന് അഞ്ഞൂറ് രൂപയായി കുറയ്ക്കണമെന്ന നിര്‍ദേശവും പരിഗണിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button