Latest NewsNewsGulf

യു.എ.ഇയിൽ റിയൽഎസ്റ്റേറ്റ് മേഖലയിൽ പുതിയ നിയമം പുറത്തിറക്കി

ദുബായ്: യു.എ.ഇയിൽ റിയൽഎസ്റ്റേറ്റ് മേഖലയിൽ പുതിയ നിയമം പുറത്തിറക്കി. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി(ആർ.ഇ.ആർ.എ.)യെ നിയന്ത്രിക്കുന്ന പുതിയനിയമം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുറത്തിറക്കിയത്.

ALSO READ: ആശങ്ക പടർത്തി മഞ്ഞ കൊന്ന അതിവേഗം വ്യാപിക്കുന്നു

നിയമം ഔദ്യോഗികഗസറ്റിൽ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന ദിവസംമുതൽ നിയമം പ്രാബല്യത്തിൽവരും. പുതുക്കിയ നിയമപ്രകാരം ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിനുകീഴിൽ വരുന്ന ഒരു പൊതുസ്ഥാപനമായി റിയൽഎസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി മാറും.

ALSO READ: ചന്ദ്രയാൻ-2 ; വിക്രം ലാന്‍ഡറിനായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനൊരുങ്ങി നാസ

ഡെവലപ്പർമാരുടേയും നിക്ഷേപകരുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിയൽഎസ്റ്റേറ്റ് മേഖലയിലെ അവസരങ്ങളിൽ പുതിയ പര്യവേക്ഷണം നടത്തുന്നതിനും പുതിയനിയമപ്രകാരം സാധ്യമാകും. ഇതുപ്രകാരം റിയൽ എസ്‌റ്റേറ്റ് മേഖലയുടെ വികസനവും ധനനയപ്രക്രിയകളും കൂടുതൽ മെച്ചപ്പെടുത്തി ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ വികസനം കാര്യക്ഷമമാക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button