KeralaLatest NewsNews

പാലാ പോര്: വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരണത്തിൽ

കോട്ടയം: പാലായിൽ അവസാന ഘട്ട പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. നാല് ദിവസം മാത്രമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കൊപ്പം നേതാക്കളെ പരമാവധി ഇടങ്ങളിലെത്തിച്ചാണ് മുന്നണികളുടെ വോട്ടുതേടൽ.

ALSO READ: പതിനാല് വയസുകാരിയുടെ മരണ കാരണം ഷിഗെല്ല ബാക്ടീരിയയോ? പരിശോധനാഫലം പുറത്ത്

മന്ത്രിമാർക്ക് പുറമെ എൽഡിഎഫ് പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നും പാലായിലെത്തി. അൽഫോൺസ് കണ്ണന്താനം, കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിറങ്ങിയത്.

ALSO READ: മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇനി എളുപ്പത്തിൽ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഒരുങ്ങി

യുഡിഎഫ് സ്ഥാനാർത്ഥിക്കായി ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളാണ് കുടുംബയോഗങ്ങളിലും പൊതു സമ്മേളനങ്ങളിലും സജീവമായി. എം.എം ഹസ്സൻ, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവരും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button