Latest NewsKeralaNews

പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി; പിന്നീട് സംഭവിച്ചത്

കൊല്ലം: പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് എടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ALSO READ: കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം ചിതറ കാരറ സ്വദേശി ഗീതുവിനെതിരെയാണ് കേസ്.മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്.

ഒന്നര വയസും നാലു വയസും പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ഗീതു കാമുകനൊപ്പം പോയത്. ഭര്‍ത്താവ് നൽകിയ പരാതിയില്‍ അന്വേഷണം നടത്തി തമിഴ്നാട്ടില്‍ നിന്ന് ഗീതുവിനെയും കാമുകൻ ഹരികൃഷ്ണനെയും പൊലീസ് കണ്ടെത്തി.

ALSO READ: ഭക്തിനിര്‍ഭരമായ ചടങ്ങ്; മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി

കുട്ടികളെ ഉപേക്ഷിച്ചുപോയതിനാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഗീതുവിനെതിരെ പൊലീസ് കേസെടുത്തത്. കാമുകനായ ഹരികൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. കുറ്റക്യത്യത്തിൽ പങ്കാളിയാകുകയും കുറ്റകൃത്യത്തിന് ഗീതുവിനെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button