Latest NewsUAENewsGulf

യുഎഇയില്‍ 18 മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം

അബുദാബി : യുഎഇയില്‍ സഹിഷ്ണുതയ്ക്ക് ഒരു ആഹ്വാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 18 മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു. അബുദാബിയിലാണ് 18 ആരാധനാലയങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. നേരത്തേ നിലവിലുള്ള മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്.

Read Also : എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം

നേരത്തേ അനൗദ്യോഗികമായി ആരാധനക്കായി വിവിധ മതവിശ്വാസികള്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളാണിത്. രാജ്യത്തെ മുസ്‌ലിം ഇതര ആരാധാനങ്ങളുടെ മേല്‍നോട്ടത്തിന് ചുമതല നല്‍കിയ സാമൂഹിക വികസന വകുപ്പാണ് ഇവക്ക് അംഗീകാരം നല്‍കുക. എല്ലാ മതവിശ്വാസികള്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയുന്ന ഇടം എന്ന അബുദാബിയുടെ ഖ്യാതി ശക്തമാക്കാന്‍ കൂടിയാണ് തീരുമാനം.

ഈ മാസം 22ന് എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന വിപുലമായ ചടങ്ങിലാണ് ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button