Latest NewsIndia

സന്യാസിമാരെ ഒന്നടങ്കം അവഹേളിച്ച് ദിഗ്‌വിജയ് സിംഗ്, അമ്പലത്തിനകത്ത് ഇവർ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന് അധിക്ഷേപം

കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരി പദാര്‍ത്ഥങ്ങളും മറ്റും വില്‍ക്കുകയും ചെയ്യുന്നു എന്നായിരുന്നു വിവാദ പരാമര്‍ശം

ഭോ​പ്പാ​ല്‍: വീ​ണ്ടും വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ്. കാഷായം ധ​രി​ച്ച​വ​ര്‍ ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ പോ​ലും ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നാ​ണു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​മ​ര്‍​ശം. മ​ധ്യ​പ്ര​ദേ​ശ് ആ​ദ്ധ്യാ​ത്മി​ക് വി​ഭാ​ഗ് ഭോ​പ്പാ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ന്ത് സ​മാ​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ദി​ഗ് വി​ജ​യ് സിം​ഗ്ദ്വിഗ്വിജയ് സിംഗ് സന്യാസിമാരെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍ ഇരിക്കെയായിരുന്നു ദ്വിഗ്വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം.കാഷായ വസ്ത്ര ധാരികള്‍ അമ്പലത്തിനകത്ത് സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരി പദാര്‍ത്ഥങ്ങളും മറ്റും വില്‍ക്കുകയും ചെയ്യുന്നു എന്നായിരുന്നു വിവാദ പരാമര്‍ശം. ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി ജയ് ശ്രീറാം വിളി തട്ടിയെടുത്തിരിക്കുകയാണ്. ശ്രീരാമന് ജയ് വിളിക്കുന്നവര്‍ സീതയെ മറക്കുന്നെന്നും ദിഗ്വിജയ് പറഞ്ഞു.

ബജ്രംഗ ദളും, ബിജെപിയും പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയില്‍ നിന്നും പണം വാങ്ങുന്നു എന്നായിരുന്നു ദിഗ്വിജയ് സിംഗ് നേരത്തെ നടത്തിയ വിവാദ പരാമർശം. സംഭവം വിവാദമായപ്പോൾ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button