Latest NewsLife StyleHome & Garden

ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വലിയ വീട്, ചുറ്റും വിശാലമായ പറമ്പ്, പൂക്കളുടെ സൗരഭ്യവും പച്ചപ്പും തിങ്ങി നില്‍ക്കുന്ന അന്തരീക്ഷം. പക്ഷേ വീടിനെക്കുറിച്ചുള്ള നമ്മുടെ ഈ സങ്കല്‍പ്പങ്ങളൊക്കെ മാറ്റം വന്നു. ജോലി സൗകര്യവും മറ്റും നോക്കി നഗരങ്ങളിലേക്ക് കുടിയേറിയപ്പോള്‍ പിന്നെ ഫ്‌ലാറ്റുകള്‍ തന്നെ ആശ്രയം. സുരക്ഷയും സൗകര്യവും സമകാലിക ലോകത്തെ അണുകുടുംബ സാഹചര്യവും പരിഗണിക്കുമ്പോള്‍ ഒറ്റപ്പെട്ട വീടുകളേക്കാല്‍ നല്ലത് ഫ്‌ലാറ്റുകളാണെന്ന് ലോകം ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഭംഗിയും സൗകര്യവും മാത്രം നോക്കി ഫ്‌ലാറ്റ് വാങ്ങരുത്. ഫ്‌ലാറ്റ് വാങ്ങുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

വിവിധ വകുപ്പുകളുടെ അനുമതിയോടെയാണോ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഉണ്ടോ എന്നും പരിശോധിക്കുക. കൃത്യമായി നികുതി അടയ്ക്കുന്ന ഭൂമിയിലാണ് ഫ്‌ലാറ്റ് ഉള്ളതെന്നും ഈ ഭൂമിക്ക് മറ്റ് ബാധ്യതകള്‍ ഇല്ല എന്നും ഉറപ്പ് വരുത്തേണ്ടതാണ്. തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ക്ക് അനുസൃതമായാണോ ഫ്‌ലാറ്റിന്റെ നിര്‍മാണമെന്നും ഭൂമിനിയമങ്ങള്‍ ലംഘിക്കപ്പെട്ടില്ലെന്നും ഉറപ്പ് വരുത്തണം.

ALSO READ: ജിഎസ്ടി നിരക്ക് കുത്തനെ കുറച്ചതിനെതിരെ എതിര്‍പ്പുമായി കേരളം, നികുതി വരുമാനം കുറയുമെന്ന് വാദം

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്‌ലാറ്റാണ് വാങ്ങുന്നതെങ്കില്‍ അതിന്റെ നിര്‍മാണം എപ്പോള്‍ തീരുമെന്നു കാണിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കരാര്‍ ലംഘിക്കപ്പെട്ടാല്‍ എങ്ങനെ മുടക്കുമുതല്‍ വീണ്ടെടുക്കാമെന്നുള്ള കാര്യവും ഉറപ്പ് വരുത്തണം. കുടാതെ ബില്‍ഡറെക്കുറിച്ചും മറ്റു പ്രൊജക്ടുകളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടാക്കുക. ഫ്‌ലാറ്റ് നിര്‍മണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയറെക്കുറിച്ചും ആര്‍ക്കിടെക്റ്റ്, ഡിസൈനര്‍ എന്നിവരെക്കുറിച്ചും അന്വേഷിക്കുന്നത് ഏറെ നന്നായിരിക്കും.

ALSO READ: ചൊ​വ്വ​യി​ലേ​ക്ക് പോ​കാ​നായി ഇ​ന്ത്യ​ക്കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റം, നിങ്ങൾക്കും പങ്കെടുക്കാം : സംഭവമിങ്ങനെ
ഇലക്ട്രിസിറ്റി, വെള്ളം, മെയ്ന്റനന്‍സ് ചാര്‍ജുകള്‍ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണയോടെ മാത്രം ഫ്‌ലാറ്റുകള്‍ വാങ്ങുക. കാര്‍ പാര്‍ക്കിങ്ങ് ഏരിയയെക്കുറിച്ച് കരാറില്‍ വ്യക്തമാക്കിയിരിക്കണം. സ്റ്റെയര്‍കേസ്, ലിഫ്റ്റ്, ലോബികള്‍, ഹാള്‍ തുടങ്ങിയ കോമണ്‍ ഏരിയയുടെ ഉപയോഗം സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വരുത്തുക.
ഫ്‌ലാറ്റിന്റെ വില്‍ക്കല്‍-വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട് വക്കീലിന്റെ സഹായത്തോടെ ഒരു രേഖ തയ്യാറാക്കുന്നതും ഏറെ ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button