Latest NewsNewsIndia

നവംബറിൽ ഇന്ത്യൻ സിഖുകാർക്കായി പാകിസ്ഥാൻ അതിർത്തി തുറക്കും

ന്യൂഡൽഹി: ദേവാലയ സന്ദർശനത്തിനായി നവംബറിൽ ഇന്ത്യൻ സിഖുകാർക്കായി പാകിസ്ഥാൻ അതിർത്തി തുറക്കും. ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദർശനമാണ് ഇത്.

ALSO READ: വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ നാസയും

ഓരോ ദിവസവും ആയിരക്കണക്കിന് തീർഥാടകർക്ക് ഇവിടെ സന്ദർശനം നടത്താൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. നവംബർ 9 ന് മുമ്പ് എല്ലാ ക്രമീകരണങ്ങളും നടക്കുമെന്ന് പാകിസ്ഥാൻ പ്രോജക്ട് ഡയറക്ടർ അതിഫ് മജിദ് ആരാധനാലയത്തിൽ പറഞ്ഞു. കശ്മീർ മേഖലയിൽ രൂക്ഷമായ സംഘർഷങ്ങൾക്കിടയിലും ഇസ്ലാമാബാദും ന്യൂഡൽഹിയും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണ് ഈ തീർത്ഥാടനം.

ALSO READ: മധുവിധു ആഘോഷത്തിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് നവവരന് ദാരുണ മരണം

ഗുരുദ്വാര ദർബാർ സാഹിബ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ ആണ് നിർമ്മിച്ചത്. രണ്ട് നൂറ്റാണ്ടുകളുടെ കൊളോണിയൽ ഭരണത്തെത്തുടർന്ന് 1947 ൽ ബ്രിട്ടീഷുകാർ ഉപഭൂഖണ്ഡത്തെ പ്രത്യേക രാജ്യങ്ങളായി വിഭജിച്ചതിനുശേഷം നിരവധി സിഖ് പുണ്യസ്ഥലങ്ങൾ പാകിസ്ഥാനിൽ അവശേഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button