Latest NewsNewsBusiness

ഓഹരി വിപണിയിൽ ഇന്നും തളർച്ച : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ: രണ്ടാം ദിവസവും ഓഹരി വിപണിയിൽ തളർച്ച. നഷ്ടത്തോടെയാണ് ഇന്നും വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 126 പോയിന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയിന്റ് താഴ്ന്ന് 10,964ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 870 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ, 471 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. വാഹനം, ലോഹം, എഫ്എംസിജി, ഫാര്‍മ ഓഹരികൾ നേട്ടത്തിലായപ്പോൾ, ഊര്‍ജം, ബാങ്ക്, ഇന്‍ഫ്ര, ഐടി ഓഹരികള്‍ നഷ്ടത്തിലുമാണ്.

Also read : നേട്ടം കൈവിട്ടു : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button