Latest NewsIndiaNews

ജവാന് യുവതിയുമായി അവിഹിതം: എതിര്‍പ്പുമായി ഭാര്യ; ഒടുവില്‍ കാമുകി ജവാന്റെ ഭാര്യയെയും മകളെയും കൊന്ന് കുളത്തില്‍ തള്ളി

അമൃത്സർ•ഐ.ടി.പി.ബി ജവാനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവതി, അയാളുടെ ഭാര്യയെയും ആറുവയസുകാരിയായ മകളെയും ഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച്, കമലേഷ് എന്ന യുവതിയ്ക്ക് ജവാനുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് ജവാന്റെ ഭാര്യ സുമ അറിയുകയും അവര്‍ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിരന്തരമായ എതിർപ്പുകളിൽ പ്രകോപിതനായ കമലേഷ് സുമയെയും മകള്‍ ക്രിയയെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് പ്രതി മൃതദേഹങ്ങൾ അമൃത്സറിലെ പുതിയ പ്രീത് നഗർ പ്രദേശത്തെ കുളത്തില്‍ തള്ളുകയായിരുന്നു.

ചൊവ്വാഴ്ച പോലീസ് പ്രതിയെ കുളത്തിനടുത്ത് എത്തിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.

ഇരട്ട കൊലപാതകത്തിന്റെ കാരണം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമലേഷിനെ അറസ്റ്റ് ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു.

=

shortlink

Related Articles

Post Your Comments

Related Articles


Back to top button